പാരിസ്: ഒളിമ്പിക് വേദിയില്‍ ഒരു മെഡല്‍ നേടുകയെന്നത് ഏതൊരു കായിക താരത്തിന്‍റെയും സ്വപ്‌നമാവും. പ്രണയ നഗരമായ പാരിസില്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കി മടങ്ങുമ്പോള്‍ 'ഡബിള്‍ ഹാപ്പി'യാണ് ചൈനീസ് ബാഡ്‌മിന്‍റണ്‍ താരം ഹുവാങ് യാക്യോങ്. മിക്‌സ്‌ഡ് ഡബിള്‍സില്‍ ഷെങ് സിവേയ്‌ക്കൊപ്പം സ്വര്‍ണം നേടിയതിന് പിന്നാലെ മറ്റൊരു സമ്മാനവും 30-കാരിയ്‌ക്ക് ലഭിച്ചു.
Double happiness in one day!
— Chinese Olympic Committee (@OlympicsCN) August 2, 2024
After becoming an #Olympics champion🥇, Huang Yaqiong just accepted a proposal 👰from her boyfriend Liu Yuchen!💞
Sooooo sweet!💞#Love #Olympics #Paris2024 pic.twitter.com/GcSe6q4I0y
ടീം മേറ്റായ ലിയു യചാനാണ് യാക്യോങ്ങിന് സർപ്രൈസ് നൽകിയത്. ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞ് എത്തിയ യാക്യോങ്ങിനെ ഒരു ബോക്കെ നല്‍കിയാണ് യചാന്‍ വരവേറ്റത്. പിന്നാലെ പോക്കറ്റില്‍ കരുതിയിരുന്ന വിവാഹ മോതിരം കയ്യിലെടുത്തു. മുട്ടുകുത്തിയിരുന്ന ശേഷം വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്‌തു. യാക്യോങ് സമ്മതമറിയിച്ചതോടെ മോതിരം യചാന്‍ അവളുടെ കൈവിരലില്‍ അണിയിച്ചു. പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ചു.
ലാ ചാപ്പല്ലെ അരീനയിലെയില്‍ ചുറ്റുംകൂടി നിന്നവര്‍ ഇരുവര്‍ക്കുമായി കയ്യടിച്ചു. അവര്‍ക്കായി തന്‍റെ വിവാഹ മോതിരം അവള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തു. ചൈനീസ് താരങ്ങളുടെ ഈ പ്രൊപ്പോസല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
LIU YUCHEN PROPOSED HUANG YAQIONG AFTER CEREMONY😭😭🩷🩷 #Olympics pic.twitter.com/Zp4DRyBSOQ
— aristaa✨ (@heiyoww) August 2, 2024
അതേസമയം പാരിസില്‍ വച്ച് വിവാഹനിശ്ചയ മോതിരം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹുവാങ് യാക്യോങ് പ്രതികരിച്ചു. കരച്ചിലടക്കാന്‍ പാടുപെട്ടുകൊണ്ട് ഏറെ വികാരധീനയായാണ് അവര്‍ സംസാരിച്ചത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നതിനായി ശ്രദ്ധമുഴുവനും പരിശീലനത്തിലായിരുന്നു കേന്ദ്രീകരിച്ചത്.
പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ് തന്‍റെ സന്തോഷമെന്നും താരം കൂട്ടിച്ചേര്‍ത്തു. പുരുഷ ഡബിള്‍സിലായിരുന്നു യചാന്‍ മത്സരിച്ചത്. ടോക്കിയ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ താരത്തിന് ഇക്കുറി ഗ്രൂപ്പ് ഘട്ടം കടക്കാനായിരുന്നില്ല.