പാരിസ്: പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടും നിരാശ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളില്‍ സരബ്ജ്യോത് സിങ്, അർജുൻ ചീമയും പുറത്ത്. ഈ ഇനത്തില്‍ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന താരമാണ് സരബ്ജ്യോത് സിങ്. മ്യൂണിച്ചിൽ നടന്ന ലോകകപ്പിൽ സ്വര്‍ണം നേടിയ താരമാണ് സരബ്ജ്യോത്.
മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും ഒടുവില്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. മികച്ച 8 സ്ഥാനക്കാര്‍ക്കാണ് ഫൈനലിലേക്ക് യോഗ്യത ലഭിക്കുക. എട്ടാമതുള്ള ജര്‍മ്മന്‍ താരം റോബിൻ വാൾട്ടര്‍ക്ക് തുല്ല്യമായ 577 പോയിന്‍റാണ് സരബ്ജ്യോതും നേടിയത്. എന്നാല്‍ ഒരു ഇന്നർ ടെൻസിന്‍റെ (പെര്‍ഫക്‌ട് 10) അടിസ്ഥാനത്തില്‍ താരത്തിന് ഫൈനല്‍ യോഗ്യത നഷ്‌ടപ്പെട്ടു.
റോബിൻ വാൾട്ടര്‍ 17x തവണയും സരബ്ജ്യോത് 16X തവണയുമാണ് പെര്‍ഫക്‌ട് 10 നേടിയത്. 574 പോയിന്‍റ് നേടിയ അര്‍ജുന്‍ ചീമ 18-ാമതാണ് ഫിനിഷ് ചെയ്‌തത്. തുടക്കത്തില്‍ മുന്നേറ്റം നടത്തിയെങ്കിലും ചീമയും പിന്നോട്ട് പോവുകയായിരുന്നു.