ETV Bharat / sports

പാരാലിമ്പിക്‌സ്: വെള്ളിത്തിളക്കത്തില്‍ നിഷാദ് കുമാർ, ഇന്ത്യയ്ക്ക് ഏഴാം മെഡൽ നേട്ടം - Nishad Kumar wins silver

പുരുഷന്മാരുടെ ഹൈജമ്പ് ടി47 ഇനത്തിൽ നിഷാദ് കുമാർ മിന്നുന്ന പ്രകടനം നടത്തി വെള്ളി മെഡൽ സ്വന്തമാക്കി. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി.

PARALYMPICS 2024  PARIS PARALYMPICS  നിഷാദ് കുമാറിന് വെള്ളി  PARALYMPICS INDIAN TEAM
Nishad Kumar (ANI)
author img

By ETV Bharat Sports Team

Published : Sep 2, 2024, 12:59 PM IST

ന്യൂഡൽഹി: പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ഏഴാം മെഡല്‍. പുരുഷന്മാരുടെ ഹൈജമ്പ് ടി47 ഇനത്തിൽ നിഷാദ് കുമാർ മിന്നുന്ന പ്രകടനം നടത്തി വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി.ഈ ഇനത്തിൽ നിഷാദിന്‍റെ ഏറ്റവും ഉയർന്ന ചാട്ടം 2.04 മീറ്ററായിരുന്നു. സീസണിലെ ഏറ്റവും മികച്ച ചാട്ടം കൂടിയാണ്. അമേരിക്കയുടെ റോഡ്രിക് ടൗൺസെൻഡ് 2.12 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ ന്യൂട്രൽ പാരാലിമ്പിക് താരങ്ങളെ പ്രതിനിധീകരിച്ച് ജോർജി മാർഗീവ് 2.00 മീറ്റർ ചാടി വെങ്കലമെഡൽ നേടി.

മൂന്ന് വർഷം മുമ്പ് ടോക്കിയോ പാരാലിമ്പിക്സിലും നിഷാദ് വെള്ളി മെഡൽ നേടിയിരുന്നു. നേരത്തെ നടന്ന മത്സരത്തില്‍ പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റായി പ്രീതി പാൽ ചരിത്രം സൃഷ്ടിച്ചു.

200 മീറ്റർ ടി 35 വിഭാഗത്തിൽ 30.01 സെക്കൻഡിൽ വ്യക്തിഗത മികച്ച സമയവുമായി പ്രീതി വെങ്കലം നേടി. ഒരേ പാരാലിമ്പിക്‌സിൽ രണ്ട് വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി പ്രീതി. നേരത്തെ, ഷൂട്ടർ ആവണി ലേഖര മൂന്ന് വർഷം മുമ്പ് ടോക്കിയോയിൽ സ്വർണവും വെങ്കലവും നേടിയിരുന്നു.

Also Read: ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂളിന് മുന്നില്‍ തകര്‍ന്നടിഞ്ഞു, പുതിയ സീസണിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രക്ഷയില്ല - Man United vs Liverpool Result

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.