ബിജു മേനോനെ നായകനാക്കി നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അവറാച്ചൻ ആൻഡ് സൺസ്'. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫനാണ് സിനിമയുടെ നിര്‍മ്മാണം. മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന 35-ാമത് ചിത്രം കൂടിയാണ് 'അവറാച്ചൻ ആൻഡ് സൺസ്'.
സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു. സംവിധായകൻ അമൽ തമ്പിയുടെ പിതാവ് തമ്പിയും അധ്യാപികയായ രേഷ്‌മയും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ബെനീറ്റ ലിസ്‌റ്റിൻ സ്‌റ്റീഫൻ സിനിമയുടെ ഫസ്‌റ്റ് ക്ലാപ്പ് അടിച്ചു. ബിജു മേനോനും ചിത്രത്തിലെ മറ്റു താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സിനിമയുടെ ചിത്രീകരണം നാളെ മുതൽ ആരംഭിക്കും.

ബിജു മേനോനെ കൂടാതെ വിനയ് ഫോർട്ട്, ശ്രീനാഥ് ഭാസി, ഗണപതി, ഗ്രെയിസ് ആന്‍റണി, അഖില ഭാർഗവൻ, പാർവ്വതി ബാബു, പോളി വത്സൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. സംവിധായകന്‍ അമൽ തമ്പിയും ജോസഫ് വിജീഷും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.


ചീഫ് അസോസിയേറ്റ് - ജിബിൻ ജോൺ, കോസ്റ്റ്യൂം - സ്‌റ്റെഫി സേവ്യർ, മേക്കപ്പ് - റഷീദ് അഹമ്മദ്, കല - ആകാശ് ജോസഫ് വർഗീസ്, അജി കുട്ട്യാനി, ഡിഒപി - സജിത് പുരുഷൻ, മ്യൂസിക് - സനൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്‌സൺ പൊടുത്താസ്, കാസ്‌റ്റിംഗ് ഡയറക്‌ടർ - ബിനോയ് നമ്പാല എന്നിവരും നിര്‍വ്വഹിക്കുന്നു.

കോ പ്രൊഡ്യൂസർ - ജസ്‌റ്റിൻ സ്‌റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യെശോദരൻ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - നവീൻ പി തോമസ്, അഡ്‌മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിംഗ് ഹെഡ് - ബബിൻ ബാബു, സ്‌റ്റിൽസ് - ബിജിത് ധർമ്മടം, ടൈറ്റിൽ ആൻഡ് പോസ്‌റ്റർ - യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിംഗ് - സൗത്ത് ഫ്രെയിംസ് എന്‍റർടെയിന്‍മെന്‍റ്, ഡിജിറ്റൽ പിആർ - ആഷിഫ് അലി, അഡ്വെർടൈസ്‌മെന്‍റ് - ബ്രിങ്ഫോർത്ത്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ - മാജിക് ഫ്രെയിംസ് റിലീസ്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: മേതിൽ ദേവിക ബിജു മേനോനൊപ്പം; മിന്നും താരങ്ങള്‍ ശ്രദ്ധേയം - Minnum Tharangal song