ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പിൽ ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെ 54 റണ്‍സിന് ന്യൂസിലന്‍ഡ് തോല്‍പിച്ചു. പാകിസ്ഥാന് മുമ്പില്‍ 111 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ കിവീസ് 56 റണ്‍സിന് അവരെ എറിഞ്ഞിട്ടു. ഇതോടെ ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്തായി.
പാകിസ്ഥാന്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി സാധ്യതയുണ്ടായിരുന്നു. അതിനാല്‍ ഇന്നലത്തെ മത്സരത്തിൽ പാകിസ്ഥാൻ ജയിക്കണമെന്നായിരുന്നു ഹർമൻപ്രീത് കൗറും കൂട്ടരും ആഗ്രഹിച്ചിരിക്കുക. മത്സരത്തിൽ മോശം ഫീൽഡിങ് കാഴ്‌ചവെച്ച പാകിസ്ഥാൻ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. പാകിസ്ഥാന്‍റെ ദയനീയ തോൽവിയുടെ ഫലം ഇന്ത്യൻ ടീമിനും അനുഭവിക്കേണ്ടി വന്നു.
പാകിസ്ഥാൻ നഷ്‌ടപ്പെടുത്തിയത് എട്ട് ക്യാച്ചുകള്‍
ഫീൽഡിങ് സമയത്ത് പാകിസ്ഥാന്‍ എട്ട് ക്യാച്ചുകൾ ഉപേക്ഷിക്കുകയും രണ്ട് റണ്ണൗട്ടുകൾ നഷ്ടപ്പെടുത്തുകയും ചെയ്‌തു. അതിൽ നാലെണ്ണം ക്യാപ്റ്റൻ ഫാത്തിമ സനയാണ് ഉപേക്ഷിച്ചത്. 4.2, 5.2, 7.3, 15.5, 17.2, 19.1, 19.3, 19.5 ഓവറുകളിൽ ടീം ക്യാച്ചുകൾ നഷ്‌ടപ്പെടുത്തി. 111 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ പാക്കിസ്ഥാന്‍റെ ബാറ്റിങ്ങും വളരെ മോശമായിരുന്നു. അവർക്ക് തുടർച്ചയായാണ് വിക്കറ്റുകൾ നഷ്ടപ്പെട്ടത്. ഇതോടെ മുഴുവൻ ടീമും വെറും 56 റൺസിന് തകർന്നു. ഇത് ടൂർണമെന്‍റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ്.
Pakistan dropped 8 catches against New Zealand. 🤯pic.twitter.com/kW53N2A31t
— Mufaddal Vohra (@mufaddal_vohra) October 14, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരത്തിന് ശേഷം പാക് ക്യാപ്റ്റൻ
ടീമിന്‍റെ ഫീൽഡിങ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മത്സരത്തിന് ശേഷം പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ പറഞ്ഞു. ബൗളിങ്ങിൽ ഞങ്ങൾ മികച്ചവരായിരുന്നു, പക്ഷേ ഫീൽഡിങ്ങും ബാറ്റിങ്ങും മെച്ചപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം വനിതാ ക്രിക്കറ്റിൽ ഞങ്ങൾക്ക് അതിജീവിക്കാൻ കഴിയില്ലായെന്ന് താരം പറഞ്ഞു.
അതേസമയം മത്സരത്തിൽ 8 ക്യാച്ചുകൾ വീഴ്ത്തുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യ സെമിയിലെത്താതിരിക്കാന്‍ പാകിസ്ഥാൻ മനഃപൂർവം തോറ്റതാണെന്ന് സമൂഹമാധ്യമങ്ങളില്‍ ആരോപണം ഉയര്‍ന്നു.
Also Read: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്; പാകിസ്ഥാന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു, ബാബർ അസമിന് പകരം കമ്രാൻ ഗുലാം