ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ദയനീയമായി പരാജയപ്പെട്ട പാകിസ്ഥാൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിന്‍റ് ടേബിളിൽ അവസാന സ്ഥാനത്തെത്തി. ഈ മത്സരം വരെ 19.05 ശതമാനവുമായി എട്ടാം സ്ഥാനത്തായിരുന്ന ടീം തോല്‍വിയോടെ 16.67 ശതമാനവുമായി ഒമ്പതാം സ്ഥാനത്തേക്ക് വീണു. പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിന് പട്ടികയിൽ കാര്യമായ മാറ്റമില്ല. നേരത്തെ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ പോയിന്‍റ് 42.19ൽ നിന്ന് 45.59 ശതമാനമായി ഉയർത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞു.
ദയനീയമായി പരാജയപ്പെട്ട പാകിസ്ഥാൻ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023-25 സീസണിൽ പാകിസ്ഥാൻ ആകെ 8 ടെസ്റ്റുകളാണ് കളിച്ചത്. അതിൽ രണ്ടെണ്ണം മാത്രമാണ് വിജയിച്ചത്. ബാക്കിയുള്ള ആറ് ടെസ്റ്റുകളും പരാജയപ്പെട്ടു. മറുവശത്ത്, ഇംഗ്ലണ്ട് മറ്റേതൊരു ടീമിനേക്കാളും കൂടുതൽ ടെസ്റ്റുകളാണ് (17) കളിച്ചത്. അതില്‍ ഒമ്പത് എണ്ണം വിജയിക്കുകയും 7 മത്സരങ്ങളിൽ തോൽക്കുകയും ഒരു മത്സരം സമനിലയിലാവുകയും ചെയ്തു. ഇംഗ്ലണ്ടിന് ഫൈനലിലെത്താൻ ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിച്ചേ മതിയാകൂ. മറ്റ് ടീമുകളുടെ സമവാക്യം അനുസരിച്ച് ഇംഗ്ലണ്ട് ടോപ് 2ൽ എത്താനാണ് സാധ്യത. നിലവിൽ പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് കൂടിയുണ്ട്, അതിനുശേഷം ടീം മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ കിവീസിനെ നേരിടും.
പട്ടികയില്‍ ടീം ഇന്ത്യ
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയില്‍ ഇന്ത്യ നിലവില്‍ ഒന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ 8 ജയവും 2 തോൽവിയും വിജയശതമാനം 74.24 ആണ് ഇന്ത്യയുടെ സമ്പാദ്യം. ഓസ്‌ട്രേലിയ (62.50), ശ്രീലങ്ക (55.56) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അനായാസം ഇന്ത്യ ഫൈനലിലേക്ക്!
അതേസമയം, ഇന്ത്യ 8 മത്സരങ്ങളിൽ 3 എണ്ണം വിജയിക്കുകയും ഓസീസ് ഏഴ് മത്സരങ്ങളിൽ 4 എണ്ണം വിജയിക്കുകയും ചെയ്‌താൽ ഇരു ടീമുകളും ഒരിക്കൽ കൂടി ഫൈനലിലെത്തും. അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസത്തോടെ നടക്കുന്ന ഫൈനലിൽ ആദ്യ രണ്ട് ടീമുകൾ പരസ്‌പരം ഏറ്റുമുട്ടും.
Also Read: സച്ചിൻ മുതൽ ഫാത്തിമ സന വരെ; ടൂർണമെന്‍റിനിടെ ഹൃദയവേദന അനുഭവിച്ച താരങ്ങള്‍