മുംബൈ: രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈ ടീമില്‍ നിന്ന് യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഒഴിവാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഒഴിവാക്കല്ലെന്നാണ് റിപ്പോര്‍ട്ട്. 41 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അഖില്‍ ഹെര്‍വാഡ്കറാണ് താരത്തിന്‍റെ പകരക്കാരനാവുന്നത്. പുറത്താക്കിയതിന് പിന്നിലെ കൃത്യമായ കാരണം ടീം മാനേജ്‌മെന്‍റ് വ്യക്തമാക്കിയിട്ടില്ല.
ഫിറ്റ്‌നസിനും അച്ചടക്കത്തിനും ഉള്ള താരത്തിന്‍റെ മനോഭാവത്തിൽ സെലക്ടർമാർ തൃപ്തരല്ലായെന്ന് പുറത്ത് വരുന്നത്. സഞ്ജയ് പാട്ടീൽ, രവി താക്കർ, ജിതേന്ദ്ര താക്കറെ, കിരൺ പൊവാർ, വിക്രാന്ത് യെലിഗെറ്റി എന്നിവരടങ്ങുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സെലക്ഷൻ കമ്മിറ്റിയാണ് വരാനിരിക്കുന്ന മത്സരത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത്.
Prithvi Shaw left out of Mumbai Ranji Squad due to discipline and fitness issues..!!!!
— Tanuj Singh (@ImTanujSingh) October 22, 2024
- Prithvi Shaw has been inconsistent in attending practice sessions and he is also believed to be overweight. (Cricbuzz). pic.twitter.com/SS90fRdZFi
പൃഥ്വി തന്‍റെ കരിയർ നശിപ്പിക്കുകയാണെന്നാണ് നിരീക്ഷകർ പറയുന്നത്. തനിക്കൊപ്പം കളിച്ച ക്രിക്കറ്റ് താരങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ പിന്തുണ ലഭിക്കുമ്പോൾ പൃഥ്വി എപ്പോഴും എന്തെങ്കിലും വിവാദങ്ങളിൽ ഏർപ്പെടുന്നു. കളിയിൽ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തിന് കഴിയുന്നില്ല. നേരത്തെ ഇന്ത്യൻ ടീമിനെ നഷ്ടമായ താരത്തിന് രഞ്ജി ട്രോഫി ടീമിലെ ഇടവും നഷ്‌ടപ്പെട്ടു.
Prithvi Shaw dropped from the Mumbai squad due to discipline and fitness issue. Sad. Nothing going well for him. pic.twitter.com/I69EY6jQLP
— R A T N I S H (@LoyalSachinFan) October 22, 2024
കൂടാതെ പരിശീലനത്തിന് പൃഥ്വി ഷാ വൈകിയാണ് വരുന്നത്. കൂടാതെ പങ്കെടുത്താലും അവ കാര്യമായി എടുക്കാറില്ലെന്നും താരത്തിനെതിരേ ആരോപണമുണ്ട്. രഞ്ജിയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച മുംബൈ ടീമില്‍ പൃഥ്വി ഷാ കളിച്ചിരുന്നു. എന്നാല്‍ ഓപ്പണറായി ഇറങ്ങിയ താരത്തിനു വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
Prithvi Shaw " given a break" from mumbai's squad. suryakumar yadav (personal commitments) and tanush kotian (india a duty) to miss mumbai's next #RanjiTrophy match against Tripura. Akhil Herwadkar and Karsh Kothari recalled to the squad pic.twitter.com/62detBMneS
— Amol Karhadkar (@karhacter) October 21, 2024
പതിനെട്ടാം വയസ്സിൽ ഇന്ത്യൻ ടീമിനായി ടെസ്റ്റ് കരിയർ തുടങ്ങിയ പൃഥ്വി ഷാ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയിരുന്നു. കരിയർ വളരെ ഉജ്ജ്വലമായി തുടങ്ങിയ യുവതാരം ഫോമിലേക്ക് മടങ്ങുന്നതിന്‍റെ സൂചനകള്‍ പ്രകടിപ്പിച്ചെങ്കിലും പിന്നാലെ ടീമില്‍ നിന്നു പുറത്തായി. 2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ടീം ഇന്ത്യയ്‌ക്കായി പൃഥ്വി ഷാ അവസാനമായി ടി20 കളിച്ചത്.
Also Read: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനായി രോഹിതും കോലിയുമില്ലാതെ ഇന്ത്യന്‍ ടീം പൂനെയിലെത്തി