ETV Bharat / sports

ബാര്‍ബഡോസില്‍ 'സൂപ്പര്‍ ഓവര്‍ ത്രില്ലര്‍'; ഒമാനെ തകര്‍ത്ത് നമീബിയ - Oman vs Namibia Result

author img

By ETV Bharat Kerala Team

Published : Jun 3, 2024, 10:20 AM IST

ടി20 ലോകകപ്പില്‍ നമീബിയക്ക് ജയം. ഒമാനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ചത് 11 റണ്‍സിന്.

T20 WORLD CUP 2024  OMAN VS NAMIBIA SUPER OVER  ടി20 ലോകകപ്പ്  ഒമാൻ നമീബിയ സൂപ്പര്‍ ഓവര്‍
OMAN VS NAMIBIA RESULT (SCREENGRAB/HOTSTAR)

ബാര്‍ബഡോസ് : ടി20 ലോകകപ്പില്‍ സൂപ്പര്‍ ഓവറിലേക്ക് ആവേശം നീണ്ട മത്സരത്തില്‍ ഒമാനെ കീഴടക്കി നമീബിയ. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനാണ് നമീബിയയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഒമാൻ 19.4 ഓവറില്‍ 109 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ നമീബിയക്ക് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 109 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഇതോടെ, മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ നമീബിയ 21 റണ്‍സ് അടിച്ചെടുത്തു.

വെറ്ററൻ താരം ഡേവിഡ് വീസ് (4 പന്തില്‍ 13), ജെര്‍ഹാര്‍ഡ് ഇറാസ്‌മസ് (2 പന്തില്‍ 8) എന്നിവരുടെ ബാറ്റിങ് കരുത്തിലായിരുന്നു നമീബിയ മികച്ച സ്കോര്‍ കണ്ടെത്തിയത്. 22 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒമാന് സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 10 റണ്‍സേ നേടാൻ സാധിച്ചുള്ളു. ഡേവിഡ് വീസാണ് സൂപ്പര്‍ ഓവറില്‍ ബൗളിങ്ങിലും ഒമാന്‍റെ താരമായത്.

Also Read: ജയിച്ച് തുടങ്ങി വിന്‍ഡീസും; പൊരുതി വീണ് പാപുവ ന്യൂ ഗിനിയ - WI Vs PNG Result

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.