ETV Bharat / sports

മാധ്യമപ്രവര്‍ത്തകന്‍ തന്നേയും ആരാധകരേയും അപമാനിച്ചെന്ന് ദ്യോക്കോവിച്ച്; ഒടുവില്‍ മാപ്പ് - NOVAK DJOKOVIC

ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസില്‍ ക്വാർട്ടറിലെത്തി നൊവാക് ദ്യോക്കോവിച്ച്

NOVAK DJOKOVIC REFUSES INTERVIEW  NOVAK DJOKOVIC ACCUSES JOURNALIST  NOVAK DJOKOVIC AUSTRALIAN OPEN  നൊവാക് ദ്യോക്കോവിച്ച്
Novak Djokovic Accuses Sports Journalist Of Insulting Him & His Fans Refuses To Give Interview To Official Broadcasters (AP)
author img

By ETV Bharat Sports Team

Published : Jan 20, 2025, 12:58 PM IST

ഹൈദരാബാദ്: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് നാലാം റൗണ്ടില്‍ ടെന്നീസ് ഇതിഹാസ താരം നൊവാക് ദ്യോക്കോവിച്ചിനു ജയം. ചെക് റിപ്പബ്ലിക്കിന്‍റെ ജിറി ലെഹെക്ചയെ തോൽപിച്ചാണ് താരം ക്വാർട്ടര്‍ ഉറപ്പിച്ചത്. സ്കോർ– 6–3, 6–4, 7–6 (7–4). സ്പാനിഷ് താരം കാർലോസ് അൽകാരസാണ് ക്വാർട്ടറില്‍ ദ്യോക്കോയുടെ എതിരാളി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഹോസ്റ്റ് ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ തന്നേയും സെര്‍ബിയന്‍ ആരാധകരേയും മുന്‍പ് അപമാനിച്ചെന്ന് ദ്യോക്കോവിച്ച് ആരോപിച്ചു. ഇതേതുടര്‍ന്ന് വിജയത്തിന് ശേഷമുള്ള പതിവ് ഓൺ-കോർട്ട് അഭിമുഖത്തില്‍ നിന്ന് താരം പിന്മാറി. കൂടാതെ തന്നോടും ആരാധകരോടും മാപ്പ് പറയുന്നതുവരെ ചാനൽ ബ്രോഡ്കാസ്റ്റർമാരുമായി സംസാരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് താരം പറഞ്ഞു.

NOVAK DJOKOVIC REFUSES INTERVIEW  NOVAK DJOKOVIC ACCUSES JOURNALIST  NOVAK DJOKOVIC AUSTRALIAN OPEN  നൊവാക് ദ്യോക്കോവിച്ച്
Novak Djokovic (IANS)

അവതാരകൻ ജിം കൊറിയറുമായി സംസാരിക്കാനാണ് ദ്യോക്കോവിച്ച് വിസമ്മതിച്ചത്. 'എനിക്ക് ജിം കൊറിയറിനോടോ ഓസ്‌ട്രേലിയൻ പൊതുജനങ്ങളോടോ വിരോധമില്ല. കോര്‍ട്ടില്‍ നേരിടേണ്ടി വന്നത് വളരെ മോശമായ ഒരു സാഹചര്യമായിരുന്നു. എന്നോടും ആരാധകരോടും ടോണി ജോൺസ് എന്ന മാധ്യമപ്രവര്‍ത്തകന്‍ പരസ്യമായി മാപ്പ് പറയണമെന്നും താരം പറഞ്ഞു.

അതേസമയം താരത്തിന്‍റെ വിവാദ പിന്മാറ്റത്തില്‍ ക്ഷമാപണവുമായി ജോൺസ് രംഗത്തെത്തി. നൊവാക്കിനെയോ അദ്ദേഹത്തിന്‍റെ ആരാധകരെയോ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അവരോട് ക്ഷമാപണം നടത്തുന്നുവെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

നൊവാകിനേയും ആരാധകരെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുന്ന ചാനൽ 9 ന്യൂസ് റീഡർ ടോണി ജോൺസിന്‍റെ ഒരു വൈറൽ വീഡിയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Also Read: ഇന്ത്യയ്‌ക്കിത് ചരിത്ര നിമിഷം; ഖോ ഖോ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ വനിതകൾ - KHO KHO WORLD CUP 2025 WINNER

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.