ETV Bharat / sports

ജംഷഡ്‌പൂരിന്‍റെ വലനിറച്ചു; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് അഞ്ചുഗോള്‍ വിജയം - INDIAN SUPER LEAGUE

ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ജയം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍  നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം  NORTH EAST UNITED WON BY FIVE GOALS  ജംഷഡ്‌പൂര്‍ എഫ്‌സി
north east united vs jamshedpur (ISL/X)
author img

By ETV Bharat Sports Team

Published : Oct 26, 2024, 7:56 PM IST

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ജയം. അലാഡിൻ അജറൈ, പാർത്ഥിബ് ഗൊഗോയ് എന്നിവരുടെ ഇരട്ടഗോളുകള്‍ വിജയത്തിന് മാറ്റുക്കൂട്ടി.

മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ അലാഡിൻ ജംഷഡ്‌പൂരിന്‍റെ വലകുലുക്കുകയായിരുന്നു. ഒരു ഗോളിന്‍റെ ബലത്തില്‍ ആക്രമണം ശക്തമാക്കിയ നോര്‍ത്ത് ഈസ്റ്റ് പരമാവധി വേഗത്തില്‍ ഗോളടി നടത്താനുള്ള ശ്രമം നടത്തി. കളിയുടെ 44-ാംമിനിറ്റില്‍ അലാഡിൻ അജറൈയുടെ പാസില്‍ പാർത്ഥിബ് ഗൊഗോയ് സീസണിലെ തന്‍റെ ആദ്യ ഗോൾ നേടി. പകുതി സമയത്തിന് തൊട്ടുമുമ്പായിരുന്നു അസാമാന്യ ഫോമിലായിരുന്ന അലാഡിന്‍റെ പാസ് ഗോഗോയിക്ക് ലഭിച്ചത്. അവസരം മുതലാക്കിയ താരം പന്ത് എളുപ്പത്തില്‍ ഗോള്‍ പോസ്റ്റിലേക്ക് അടിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പകുതിസമയത്തിന് ശേഷം ജംഷഡ്‌പൂര്‍ പ്രതിരോധം ശക്തമാക്കിയെങ്കിലും 55-ാം മിനിറ്റില്‍ ഗോഗോയ് തന്‍റെ രണ്ടാം ഗോള്‍ നേടി ടീമിന്‍റെ ലീഡ് വര്‍ധിപ്പിച്ചു. പിന്നാലെ 82-ാം മിനിറ്റില്‍ മക്കാർട്ടൺ നിക്‌സണും 90-ാം മിനിറ്റില്‍ അലാഡിൻ അജറൈയും വീണ്ടും നോര്‍ത്ത് ഈസ്റ്റിനായി വല നിറച്ചു. ജംഷഡ്‌പൂരിനെതിരായ തകര്‍പ്പന്‍ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് സീസണിലെ തങ്ങളുടെ ആദ്യ ജയം രേഖപ്പെടുത്തി.

എട്ടു പോയിന്‍റുമായി ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. എന്നാല്‍ 12 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ജംഷഡ്‌പൂര്‍ നില്‍ക്കുന്നത്. ഗോവ, മുംബൈ, ഹൈദരാബാദ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ടീമുകൾക്കെതിരായ വിജയത്തോടെ ജംഷഡ്പൂർ ലീഗില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ മുന്നില്‍ അടിയറവ് പറഞ്ഞത്. ഇരുടീമുകളും തമ്മില്‍ ഇതുവരേ 16 മത്സരങ്ങളാണ് നടന്നത്. ഇന്നത്തെ മത്സരമടക്കം മൂന്ന് മത്സരങ്ങളില്‍ മാത്രമേ നോര്‍ത്ത് ഈസ്റ്റ് ജയിച്ചിട്ടുള്ളു. ജംഷഡ്‌പൂര്‍ എഫ്‌സി ഏഴു കളികളില്‍ വിജയിച്ചിട്ടുണ്ട്.

Also Read: മെസ്സി-നെയ്‌മര്‍ സഖ്യം വീണ്ടും..! താരം കൂടുമാറ്റത്തിനൊരുങ്ങുന്നുവോ..? ത്രില്ലടിപ്പിക്കാന്‍ ഇന്‍റര്‍ മിയാമി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.