ETV Bharat / sports

ഹോം ഗ്രൗണ്ടില്ല, സർക്കാര്‍ പിന്തുണയുമില്ല: അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ വിജയഗാഥ - Afghanistan Cricket Team - AFGHANISTAN CRICKET TEAM

അഫ്‌ഗാനിസ്ഥാൻ സമീപകാല പ്രകടനം ഉജ്ജ്വലമാണ്. കഴിഞ്ഞ മാസങ്ങളിൽ മുൻനിര ടീമുകളെ പരാജയപ്പെടുത്തി.

അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം  AFG VS SA  ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീം  അജയ് ജഡേജ
അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം (IANS)
author img

By ETV Bharat Sports Team

Published : Sep 23, 2024, 3:46 PM IST

ഹൈദരാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി അഫ്‌ഗാനിസ്ഥാന്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു മത്സരം ശേഷിക്കെ 2-0ന് മുന്നിലെത്തി. ആദ്യ മത്സരത്തിൽ അഫ്‌ഗാന്‍ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സ് 106ന് ഒതുക്കി. പിന്നീട് ടീം ചേസ് 26 ഓവറിൽ പൂർത്തിയാക്കി. രണ്ടാം മത്സരത്തിലും തിളങ്ങിയ അഫ്‌ഗാന്‍ 311 റൺസ് അടിച്ചുകൂട്ടുകയും ദക്ഷിണാഫ്രിക്കയെ 134 റൺസിന് പുറത്താക്കി. 177 റൺസിന് വിജയിക്കുകയും ചെയ്‌തു.

സുരക്ഷാ പ്രശ്‌നങ്ങൾ കാരണം അഫ്‌ഗാന്‍ ടീം സാധാരണയായി രാജ്യത്ത് പര്യടനം നടത്താറില്ല. മറ്റു ടീമുകള്‍ക്ക് അഫ്‌ഗാനിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മത്സരങ്ങള്‍ ഇന്ത്യയിലോ യു.എ.ഇയോ നടത്തും.

ഇന്ത്യയിലെ ഹോം വേദി

സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ഷാർജയിലാണ് പരിശീലനം നടത്തുന്നത്. ഇന്ത്യയും അഫ്‌ഗാനും തമ്മിലുള്ള നയതന്ത്രബന്ധം നല്ല നിലയിലായിരുന്നപ്പോൾ ഹമീദ് കർസായി സർക്കാർ അഫ്‌ഗാന്‍ ടീമിനെ ഇന്ത്യയിൽ കളിക്കാൻ പ്രാപ്‌തമാക്കി. ഇന്ത്യയുമായി ഒരു കരാർ ഉണ്ടാക്കി. അങ്ങനെ ഗ്രേറ്റർ നോയിഡ ക്രിക്കറ്റ് സ്റ്റേഡിയം അഫ്‌ഗാന്‍റെ ഹോം വേദിയായി മാറി. 2023 ഏകദിന ലോകകപ്പിൽ അഫ്‌ഗാനിസ്ഥാൻ ടീമിന്‍റെ പുരോഗതിയിൽ അജയ് ജഡേജ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു

ബിസിസിഐ സാമ്പത്തിക സഹായം

അഫ്‌ഗാനിസ്ഥാനിൽ ക്രിക്കറ്റ് ഗ്രൗണ്ടുകൾ നിർമ്മിക്കുന്നതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സാമ്പത്തിക സഹായം നൽകി. ഇന്ത്യ എപ്പോഴും സഹായിക്കാൻ ലക്ഷ്യമിടുന്നു. കാൺപൂരിലെയും ഡെറാഡൂണിലെയും ഗ്രൗണ്ടുകളിൽ അവരുടെ മത്സരങ്ങൾ കളിക്കാൻ അഫ്‌ഗാന്‍ ടീമിന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

ഉജ്ജ്വലമായ സമീപകാല പ്രകടനം

അഫ്‌ഗാനിസ്ഥാന്‍റെ സമീപകാല ഫോം ഉജ്ജ്വലമാണ്. കഴിഞ്ഞ മാസങ്ങളിൽ മുൻനിര ടീമുകളെ പരാജയപ്പെടുത്തി. 2024 ലെ ടി20 ലോകകപ്പിന്‍റെ സെമിഫൈനലിൽ ടീം എത്തിയെങ്കിലും സെമിയിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു.

Also Read: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യക്ക് ഇരട്ടസ്വര്‍ണം; രോഹിത് ശര്‍മ- ലയണല്‍ മെസി സ്‌റ്റൈലില്‍ ആഘോഷം - Olympiad Champions Celebration

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.