വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലൻഡിന് കിരീടം. 32 റണ്‍സിന്‍റെ തകര്‍പ്പൻ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ഫൈനലില്‍ 159 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പ്രോട്ടീസിന് 126 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ആദ്യ ടി20 ലോകകപ്പ് കിരീടമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്.
മത്സരത്തില്‍ 32 റണ്‍സ് നേടിയ സൂസി ബേറ്റ്‌സ്, 43 റണ്‍സ് നേടിയ അമേലിയ കെര്‍, 38 റണ്‍സ് നേടിയ ബ്രൂക്ക് ഹാലിഡേ എന്നിവരാണ് ന്യൂസിലൻഡിനായി തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ ലോറ വോള്‍വാര്‍ഡ് മാത്രമാണ് 33 റണ്‍സുമായി ടോപ് സ്‌കോററായത്. പ്രോട്ടീസിന്‍റെ മറ്റ് താരങ്ങള്‍ക്കും തിളങ്ങാനായില്ല. കിവീസിനായി അമേലിയ കെര്‍ രണ്ട് വിക്കറ്റും വീഴ്‌ത്തി ബൗളിങ്ങിലും തിളങ്ങി.
👑 CHAMPIONS 👑
— T20 World Cup (@T20WorldCup) October 20, 2024
New Zealand win their maiden Women's #T20WorldCup title 🏆#WhateverItTakes #SAvNZ pic.twitter.com/Ab0lbjRM4w
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ന്യൂസിലൻഡ് 14 വർഷത്തിന് ശേഷമാണ് ഫൈനലിലെത്തി കിരീടം നേടിയത്. 2009, 2010 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ ടീം റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്‌തു. കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍ നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.
Read Also: അതിഗംഭീര തിരിച്ചുവരവ്; ഇത് മഞ്ഞപ്പട ഡാ... മുഹമ്മദൻസിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്