ETV Bharat / sports

തോല്‍വിയില്‍ നിന്നൊരു ജയം... പിന്നാലെ പരമ്പരയും സ്വന്തം...ക്രൈസ്റ്റ്ചര്‍ച്ചില്‍ കിവികളെ കൊത്തിപ്പറിച്ച് ഓസീസ്

author img

By ETV Bharat Kerala Team

Published : Mar 11, 2024, 12:31 PM IST

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ക്ക് ജയം പിടിച്ച് ഓസ്‌ട്രേലിയ.

Matt Henry  Alex Carey  അലക്‌സ് ക്യാരി  ന്യൂസിലന്‍ഡ് vs ഓസ്‌ട്രേലിയ
New Zealand vs Australia 2nd Test Highlights

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന് ജയിച്ചാണ് ഓസീസ് പരമ്പര ഏകപക്ഷീയമായി സ്വന്തമാക്കിയത്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം കിവീസ് ഉയര്‍ത്തിയ 279 റണ്‍സിന്‍റെ ലക്ഷ്യം ഏഴ്‌ വിക്കറ്റുകള്‍ നഷ്‌ടത്തിലാണ് ഓസീസ് മറികടന്നത്. (New Zealand vs Australia 2nd Test Highlights)

സ്‌കോര്‍: ന്യൂസിലന്‍ഡ് 162, 372 - ഓസ്‌ട്രേലിയ 256, 281/7. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ത്രില്ലര്‍ പോരില്‍ അലക്‌സ് ക്യാരി (Alex Carey), മിച്ചല്‍ മാര്‍ഷ് (Mitchell Marsh) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഓസീസിനെ രക്ഷിച്ചത്. അലക്‌സ് ക്യാരി 123 പന്തില്‍ പുറത്താവാതെ 98 റണ്‍സ് നേടി ടീമിന്‍റെ ടോപ് സ്‌കോററായി. 102 പന്തില്‍ 80 റണ്‍സായിരുന്നു മാര്‍ഷിന്‍റെ സമ്പാദ്യം.

ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസീസിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 80 റണ്‍സ് ചേര്‍ന്നപ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ ടീമിന് നഷ്‌ടമായിരുന്നു. സ്റ്റീവ്‌ സ്‌മിത്ത് (25 പന്തില്‍ 9), മര്‍നസ് ലബുഷെയ്ന്‍ (8 പന്തില്‍ 6), ഉസ്മാന്‍ ഖവാജ (24 പന്തില്‍ 11), കാമറൂണ്‍ ഗ്രീന്‍ (21 പന്തില്‍ 5) ട്രാവിസ് ഹെഡ് (43 പന്തില്‍ 18) എന്നിവരായിരുന്നു തീര്‍ത്തും നിരാശപ്പെടുത്തിയത്. ഇതോടെ കിവീസ് ജയം കൊതിയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച മിച്ചല്‍ മാര്‍ഷ് - അലക്‌സ് ക്യാരി സഖ്യം നിലയുറപ്പിച്ചു.

ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഇരുവരും ഓസീസിനെ മത്സരത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്‌തു. 140 റണ്‍സ് ചേര്‍ത്ത സഖ്യം മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയാണ് കിവീസ് പൊളിച്ചത്. 10 ബൗണ്ടറികളും ഒരു സിക്‌സും നേടിയാണ് മാര്‍ഷ് തിരികെ കയറിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനേയും (0) തൊട്ടടുത്ത പന്തില്‍ മടക്കിയതോടെ കിവീസിന് വീണ്ടും പ്രതീക്ഷ വച്ചു.

എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച പാറ്റ് കമ്മിന്‍സ് - അലക്‌സ് ക്യാരി സഖ്യം ഓസീസിനെ വിജയതീരത്തേക്ക് എത്തിച്ചു. പിരിയാത്ത എട്ടാം വിക്കറ്റില്‍ 61 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. പാറ്റ് കമ്മിന്‍സ് 44 പന്തില്‍ 32* റണ്‍സെടുത്തു. 15 ബൗണ്ടറികളായിരുന്നു അലക്‌സ് ക്യാരിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ആദ്യം ബാറ്റ് ചെയ്‌ത കിവീസിനെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയ ജോഷ് ഹെയ്‌സല്‍വുഡും മൂന്ന് വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്നാണ് 162 റണ്‍സില്‍ ഒതുക്കിയത്. 69 പന്തില്‍ 38 റണ്‍സ് നേടിയ ടോം ലാഥമായിരുന്നു ടോപ് സ്‌കോറര്‍. മറുപടിക്ക് ഇറങ്ങിയ ഓസീസിനെ 250 കടത്തിയത് മാര്‍നെസ്‌ ലബുഷെയ്‌ന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ്.

ALSO READ: 92 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം ; ഇന്ത്യയുടെ ടെസ്റ്റ് ജയവും തോല്‍വിയും ടാലി

147 പന്തില്‍ 90 റണ്‍സായിരുന്നു താരം നേടിയത്. മാറ്റ് ഹെൻറിയുടെ ഏഴ്‌ വിക്കറ്റ് പ്രകടനത്തിന് മുന്നിലായിരുന്നു ഓസീസ് വീണത്. ആദ്യ ഇന്നിങ്‌സില്‍ 94 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ കിവീസ് രണ്ടാം ഇന്നിങ്‌സില്‍ കുടുതല്‍ ഉണര്‍ന്നു കളിച്ചു.

ടോം ലാഥം (168 പന്തില്‍ 73), കെയ്ന്‍ വില്യംസണ്‍ (107 പന്തില്‍ 51), രചിന് രവീന്ദ്രന്‍ (153 പന്തില്‍ 82), ഡാരില്‍ മിച്ചല്‍ (98 പന്തില്‍ 58), സ്‌കോട്ട് കുഗെല്‍ജിന്‍ (49 പന്തില്‍ 44) എന്നിവര്‍ മിന്നി. പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ഓസീസിന്‍റെ വിജയത്തില്‍ നിര്‍ണായ പ്രകടനം നടത്തിയ ക്യാരി മത്സരത്തിലെ താരമായി. കീവീസിന്‍റെ മാറ്റ് ഹെന്‍റിയാണ് (Matt Henry ) പരമ്പരയുടെ താരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.