ബെംഗളൂരു: നടക്കാനിരിക്കുന്ന മത്സരങ്ങളുടെ തയ്യാറെടുപ്പിന്‍റെ ഭാഗമായി നേപ്പാൾ ക്രിക്കറ്റ് ടീം രണ്ടാഴ്‌ചത്തെ പരിശീലനത്തിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പ്രെപ്പ് സീരീസിനായി തയ്യാറെടുക്കാൻ ഇന്ത്യയിലേക്ക് പോകുന്നുവെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് നേപ്പാൾ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ബെംഗളൂരു എന്‍.സി.എയിലെ രണ്ടാഴ്‌ചത്തെ പരിശീലനം ഞങ്ങളുടെ കളിക്കാരുടെ കഴിവുകളും തന്ത്രങ്ങളും മൂർച്ച കൂട്ടും. അവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് അവര്‍ കുറിച്ചു.
🏏 #Rhinos are off to India @BCCI to gear up for the ICC Men's Cricket World Cup League 2 Preparation Series! 🇳🇵✈️
— CAN (@CricketNep) August 12, 2024
Training at the National Cricket Academy (NCA) in Bangalore for two weeks will sharpen our players' skills and strategies. 💪🏽🏟️
Let's wish them all the best! 🌟… pic.twitter.com/BW2e08rKPT
നേപ്പാൾ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും മിന്നുന്ന പ്രകടനമാണ് നടത്തിയത്. 2024ലെ ടി20 ലോകകപ്പിൽ നേപ്പാൾ ടീം ദക്ഷിണാഫ്രിക്കയോട് 1 റണ്ണിന് തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയെ പോലെ ശക്തമായ ടീമിനെ നേപ്പാൾ വിയർപ്പിച്ചു. മറ്റ് രണ്ട് ടീമുകൾക്കും നേപ്പാള്‍ കടുത്ത മത്സരമാണ് നൽകിയത്. ഇന്ത്യയില്‍ മികച്ച പരിശീലകരും സൗകര്യങ്ങളും ഉള്ളതിനാൽ നേപ്പാള്‍ താരങ്ങള്‍ അവരുടെ കളി കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നത്. നേപ്പാളിൽ നിന്നുള്ള 15 ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യയിൽ പരിശീലനം നടത്തുന്നത്. 2026ലെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ നേപ്പാൾ ടീം ആരംഭിച്ചു.
ബിസിസിഐ അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെയും മുന്‍പ് സഹായിച്ചിട്ടുണ്ട്. അഫ്‌ഗാനിസ്ഥാൻ ടീം ഇന്ത്യയിൽ തങ്ങുമ്പോൾ ക്രിക്കറ്റ് കളിക്കാനും എതിർ ടീമുകളുമായി മത്സരങ്ങൾ കളിക്കാനും ബിസിസിഐ ഗ്രൗണ്ട് നൽകിയിരുന്നു. നേരത്തെ ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം ദീർഘകാലം അഫ്‌ഗാനിസ്ഥാൻ ടീമിന്‍റെ ഹോം ഗ്രൗണ്ടായിരുന്നു.
നേപ്പാൾ ക്രിക്കറ്റ് ടീം: രോഹിത് പൗഡൽ (ക്യാപ്റ്റൻ), ആസിഫ് ഷെയ്ഖ്, കുശാൽ ഭൂർട്ടൽ, സോംപാൽ കാമി, ലളിത് രാജ് ബൻഷി, സൂര്യ തമാങ്, ദേവ് ഖനാൽ, ആരിഫ് ഷെയ്ഖ്, കരൺ കെ, ഗുൽഷൻ ഝാ, ദിപേന്ദ്ര സിംഗ് ഐറി, അനിൽ സാഹ്, ഭീം ഷാർക്കി, കുശാൽ മല്ല , ആകാശ് ചന്ദ്, റിജൻ ധക്കൽ, സന്ദീപ് സോറ, അർജുൻ സൗദ്, കമൽ സിംഗ് ഐറി, സാഗർ ധക്കൽ, ബഷീർ അഹമ്മദ്, സന്ദീപ് ലാമിച്ചനെ.