പാരീസ്: ജാവലിൻ ത്രോ ഫൈനൽ മത്സരത്തില്‍ തുടർച്ചയായി രണ്ടാം തവണയും നീരജ് ചോപ്ര സ്വർണം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. പക്ഷേ ഇന്നലെ നീരജിന്‍റെ ദിവസമായിരുന്നില്ല. പാക്കിസ്ഥാന്‍റെ അർഷാദ് നദീം 92.97 മീറ്റർ എറിഞ്ഞ് ഒളിമ്പിക് റെക്കോർഡ് തിരുത്തി സ്വർണം നേടി. വെള്ളി മെഡൽ കൊണ്ട് തൃപ്‌തിയായെങ്കിലും ഇന്ത്യൻ താരം നീരജ് ചോപ്ര മറ്റു ഇന്ത്യൻ അത്‌ലറ്റിനും ചെയ്യാൻ കഴിയാത്ത നേട്ടമാണ് കൈവരിച്ചത്.
All set, all prepared, all in for the 🥇
— JioCinema (@JioCinema) August 8, 2024
Watch Neeraj Chopra go for glory in the Javelin final LIVE NOW on #Sports18 and stream for FREE on #JioCinema #OlympicsOnJioCinema #OlympicsOnSports18 #Olympics #Javelin #Athletics pic.twitter.com/qqoSct2Gxh
ട്രാക്കിലും ഫീൽഡിലും 2 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരൻ
ഇന്ത്യയുടെ സ്റ്റാർ ജാവലിൻ ത്രോ താരം നീരജ് ചോപ്രക്ക് സ്വർണം നഷ്ടമായെങ്കിലും വമ്പൻ റെക്കോർഡ് സൃഷ്ടിച്ചു. സീസണിൽ 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടിയ നീരജ്, തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ട്രാക്കിലും ഫീൽഡിലും മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ നീരജ് പാരീസിൽ വെള്ളി മെഡലും നേടി.
What a moment for Bharat!
— Dr Mansukh Mandaviya (@mansukhmandviya) August 8, 2024
A Silver Medal for @Neeraj_chopra1. He has won his 2nd consecutive Olympic medal!
This incredible achievement is historic—no individual in independent Bharat has ever done it before in athletics. #Cheer4Bharat pic.twitter.com/kse90CBAEy
തുടർച്ചയായി ഒളിമ്പിക്‌സിൽ വ്യക്തിഗത മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ
പാരീസ് ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയതോടെ തുടർച്ചയായി 2 ഒളിമ്പിക്‌സുകളിൽ (2021, 2024) വ്യക്തിഗത കായിക ഇനങ്ങളിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി നീരജ് ചോപ്ര മാറി.
#Silver🥈it is for Neeraj✔️ Adds another🎖️to his #Olympic collection!@Neeraj_chopra1 gets Silver at the #ParisOlympics2024 with a best throw of 89.45m.
— SAI Media (@Media_SAI) August 8, 2024
He becomes the second Indian after Norman Pritchard (1900) to win two medals in track & field.
The GOAT gave it his all to… pic.twitter.com/Ak6NqjdvW4
നീരജിന് മുമ്പ് ഗുസ്‌തി താരം സുശീൽ കുമാറും (2008, 2012) ബാഡ്‌മിന്‍റൺ താരം പിവി സിന്ധുവും (2016, 2021) ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിൽ വ്യക്തിഗത കായിക ഇനങ്ങളിൽ ഒന്നിലധികം മെഡലുകൾ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ അത്‌ലറ്റായി നീരജ് മാറി.
വ്യക്തിഗത കായിക ഇനങ്ങളിൽ ഒന്നിലധികം മെഡലുകൾ നേടിയ കായികതാരങ്ങൾ
- നോർമൻ പ്രിച്ചാർഡ്: 2 വെള്ളി
- സുശീൽ കുമാർ: 1 വെള്ളി, 1 വെങ്കലം
- പി വി സിന്ധു: 1 വെള്ളി, 1 വെങ്കലം
- മനു ഭാകർ: 2 വെങ്കലം
- നീരജ് ചോപ്ര: 1 സ്വർണം, 1 വെള്ളി