ETV Bharat / sports

കടുകുമണി വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നഷ്‌ടം; ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാമനായി നീരജ് ചോപ്ര - Neeraj Chopra Doha Diamond League

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്‌ക്ക് രണ്ടാം സ്ഥാനം. താരത്തിന്‍റെ ഏറ്റവും മികച്ച ത്രോ 88.36 മീറ്റര്‍.

DOHA DIAMOND LEAGUE 2024  DIAMOND LEAGUE RESULT  നീരജ് ചോപ്ര  ദോഹ ഡയമണ്ട് ലീഗ്
NEERAJ CHOPRA (IANS)
author img

By ETV Bharat Kerala Team

Published : May 11, 2024, 7:59 AM IST

ദേഹ: ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ പുരുഷ ജാവലിൻ താരം നീരജ് ചോപ്ര. അഞ്ചാമത്തെയും അവസാനത്തേയും ത്രോയില്‍ 88.36 മീറ്റര്‍ ദൂരം എറിഞ്ഞാണ് ദോഹയില്‍ നീരജ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്. ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാദ്‌ലേയക്കെതിരെ 0.02 മീറ്ററിന്‍റെ വ്യത്യാസത്തിലായിരുന്നു ഇന്ത്യയുടെ പാരിസ് ഒളിമ്പിക്‌സ് പ്രതീക്ഷയായ നീരജിന് ഒന്നാം സ്ഥാനം നഷ്‌ടമായത്.

സീസണില്‍ നീരജിന്‍റെ ഏറ്റവും മികച്ച ദൂരം കൂടിയാണ് ഇത്. എന്നാല്‍, ഇത്തവണയും 90 മീറ്റര്‍ കടമ്പയിലേക്ക് എത്താനായില്ലെന്നത് താരത്തെ നിരാശനാക്കുന്ന കാര്യമാണ്. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം നീരജ് തിരികെ ട്രാക്കിലേക്ക് എത്തിയ മത്സരം കൂടിയായിരുന്നു ഇത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.