ന്യൂഡൽഹി: അമേരിക്കയുടെ മേജർ ലീഗ് ബേസ്ബോൾ ക്യാച്ചർ ഡാനി ജെൻസനാണ് തകർപ്പൻ നേട്ടം കൈവരിച്ച് റെക്കോർഡ് സൃഷ്ടിച്ചത്. ഒരേ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വേണ്ടി കളിക്കുന്ന ആദ്യ കളിക്കാരനായി താരം മാറി. മേജർ ലീഗ് ബേസ്ബോളില്‍ ബോസ്റ്റൺ റെഡ് സോക്‌സും ടൊറന്‍റോ ബ്ലൂ ജെയ്‌സും തമ്മിലായിരുന്നു മത്സരം.
ജൂൺ 26 ന് സോക്‌സിനെതിരെ ടൊറന്‍റോക്കായി ജെൻസൻ ബാറ്റ് ചെയ്യുകയായിരുന്നു. മഴയെ തുടര്‍ന്ന് കളി മാറ്റിവച്ചു. ഒരു മാസത്തിനുശേഷം, ജൂലൈ 27 ന്, മഴമൂലം മാറ്റിവച്ച കളി നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ അന്നത്തെ മത്സരത്തില്‍ താരത്തിന് ടീം മാറ്റി നല്‍കുകയുണ്ടായി. സ്വന്തം ടീമിനെതിരെ കളിക്കാൻ ജാൻസനെ അവസരം നൽകി റെഡ് സോക്‌സിലേക്ക് മാറ്റി. ഇതോടെ എംഎൽബി താരം ഡാനി ജെൻസന് ഒരേ മത്സരത്തിൽ ഇരു ടീമുകൾക്കും വേണ്ടി കളിക്കാൻ അവസരം ലഭിച്ചു. ബോസ്റ്റൺ റെഡ് സോക്‌സിനും ടൊറന്‍റോ ബ്ലൂ ജെയ്‌സിനും ഒരേ ഗെയിമിൽ കളിച്ച് ചരിത്രം സൃഷ്ടിച്ചു.
മത്സരത്തിന് മുമ്പ് ജെൻസൻ പറഞ്ഞു 'ഞാൻ തല താഴ്ത്തി കളിക്കാൻ പോകുകയാണ്. ഇതിനെക്കുറിച്ച് കേട്ടപ്പോൾ, ആദ്യത്തെ വ്യക്തി ഞാനായിരിക്കുമെന്ന് കരുതിയിരുന്നില്ല. കളി വളരെക്കാലമായി നടക്കുന്നു. ഈ ഗെയിമിൽ സംഭവിക്കുന്ന വിചിത്രങ്ങളിൽ ഒന്നാണിത്. വളരെ അപൂർവവും അതിശയകരവുമാണെന്ന് താരം പറഞ്ഞു.