തിരുവനന്തപുരം: നാളെ (സെപ്‌റ്റംബര്‍ 11) ചെന്നൈയില്‍ തുടങ്ങുന്ന സാഫ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയോടെ മലയാളി താരം ജുവല്‍ തോമസ്. ഹൈ ജംപില്‍ മത്സരിക്കുന്ന ജുവല്‍ തോമസ് നാഷണല്‍ അണ്ടര്‍ 17 സ്‌കൂള്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ്. ജൂണില്‍ നടന്ന ദേശീയ മീറ്റില്‍ 2.04 മീറ്റര്‍ പിന്നിട്ടാണ് പതിനേഴുകാരനായ ജുവല്‍ തോമസ് സാഫ് ഗെയിംസിലെത്തുന്നത്.
ലോങ് ജംപില്‍ തമിഴ്‌നാട്ടിന്‍റെ ആര്‍സി ജിതിനാണ് ഇന്ത്യയുടെ പ്രതീക്ഷ. അണ്ടര്‍ 18 ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ 7.46 മീറ്റര്‍ ചാടിയാണ് ജിതിന്‍ സാഫ് ഗെയിംസിനെത്തുന്നത്. സ്‌പ്രിന്‍റ് ഇനങ്ങളില്‍ ഒഡിഷയുടെ പ്രതീക് മഹാറാണയാണ് ഇന്ത്യന്‍ പ്രതീക്ഷ. ആണ്‍കുട്ടികളുടെ 100 മീറ്ററിലും 200 മീറ്ററിലും പ്രതീക് മഹാറാണ മത്സരിക്കുന്നുണ്ട്.
Pakistan junior athletics team and officials arrived today at wagah border in Amritsar. The athletes will compete at SAAF junior championship in Chennai starting September 11.@Adille1 pic.twitter.com/OQ5QVEIXe4
— Athletics Federation of India (@afiindia) September 9, 2024
ഏഷ്യന്‍ അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ വെള്ളി മെഡല്‍ ജേതാവായ റിഹാന്‍ ചൗധരിയാണ് മറ്റൊരു പ്രതീക്ഷ. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡല്‍ഹിയുടെ താരം നീരു പഥക് ആണ് ഇന്ത്യന്‍ പ്രതീക്ഷ. 200 മീറ്ററിലും 400 മീറ്ററിലും നീരു മത്സരിക്കും.
ഇത്തവണ 55 അംഗ സംഘത്തെയാണ് ഇന്ത്യ സാഫ് ജൂനിയര്‍ ചാംമ്പ്യന്‍ഷിപ്പിന് അയക്കുന്നത്. പെറുവിലെ ലിമയില്‍ നടന്ന ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ദേശീയ റെക്കേര്‍ഡ് തകര്‍ത്ത് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഷാരൂഹ് ഖാനാണ് മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷ.
Team from Maldives reached Chennai for South Asian Junior Athletics meet. The event will start September 11.@Adille1 #Chennai #Maldives pic.twitter.com/Sv19fHwlJe
— Athletics Federation of India (@afiindia) September 9, 2024
സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ ചെന്നൈയിലാണ് സാഫ് ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. സാഫ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 12 അംഗ പാക്ക് ടീം വാഗാ അതിര്‍ത്തിയിലൂടെ അമൃത്സര്‍ വഴി ചെന്നൈയിലെത്തിച്ചേര്‍ന്നു.