ETV Bharat / sports

കോണ്‍വേയ്‌ക്ക് പിന്നാലെ ജൂനിയര്‍ മലിംഗയും?; ചെന്നൈക്ക് പരിക്കിന്‍റെ ആശങ്ക ഒഴിയുന്നില്ല - IPL 2024

ഐപിഎല്ലിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ചെന്നൈയുടെ സ്റ്റാര്‍ പേസര്‍ മതീഷ പതിരണയ്‌ക്ക് പരിക്ക്.

Matheesha Pathirana  Chennai Super Kings  മതീഷ പതിരണ  ചെന്നൈ സൂപ്പര്‍ കിങ്‌സ്
Matheesha Pathirana Suffers Hamstring Injury ahead of IPL 2024
author img

By ETV Bharat Kerala Team

Published : Mar 9, 2024, 12:48 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണിന് ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് (Chennai Super Kings) പരിക്കിന്‍റെ തലവേദന ഒഴിയുന്നില്ല. 17-ാം സീസണിന് അരങ്ങുണരാന്‍ ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ നിലവിലെ ചമ്പ്യന്മാരായ ചെന്നൈയുടെ സ്റ്റാര്‍ പേസര്‍ക്ക് പരിക്കേറ്റിരിക്കുകയാണ്. ജൂനിയര്‍ മലിംഗ എന്ന് അറിയപ്പെടുന്ന ശ്രീലങ്കയുടെ യുവ പേസര്‍ മതീഷ പതിരണയ്‌ക്കാണ് (Matheesha Pathirana) പരിക്കേറ്റിരിക്കുന്നത്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 പരമ്പരയ്‌ക്കിടെ 21-കാരന്‍റെ ഇടതു കാലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് മൂന്നാം ടി20യില്‍ മതീഷ പതിരണയ്‌ക്ക് പുറത്തിരിക്കേണ്ടിയും വന്നു. താരത്തിന്‍റെ പരിക്ക് എത്ര മാത്രം ഗൗരവമുള്ളതാണെന്ന വിവരം ലഭ്യമായിട്ടില്ല.

കളിക്കളത്തിലേക്കുള്ള താരത്തിന്‍റെ തിരിച്ചുവരവ് വൈകിയാല്‍ ചെന്നൈയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാവുമത്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് മതീഷ പതിരണ. 12 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ വീഴ്‌ത്തിയായിരുന്നു താരം തിളങ്ങിയത്.

ഡെത്ത് ഓവറുകളില്‍ ചെന്നൈ നായകന്‍ എംഎസ്‌ ധോണിയുടെ തുറുപ്പ് ചീട്ട് കൂടിയായിരുന്നു പതിരണ. പുതിയ സീസണിലേക്കുള്ള താരത്തിന്‍റെ തിരിച്ചുവരവ് വൈകുകയാണെങ്കില്‍ ചെന്നൈക്ക് കനത്ത പ്രഹരം തന്നെയാവുമതെന്ന കാര്യത്തില്‍ സംശയമില്ല.

സ്റ്റാര്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയ്‌ക്ക് (Devon Conway) ഐപിഎല്ലില്‍ ഭൂരിഭാഗം മത്സരങ്ങളും നഷ്‌ടമാവുമെന്ന് നേരത്തെ തന്നെ ഉറപ്പായിട്ടുണ്ട്. ഇടത് കയ്യിലെ തള്ളവിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനാകുന്ന താരത്തിന് എട്ട് ആഴ്‌ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കിടെയാണ് ന്യൂസിലന്‍ഡ് താരമായ കോണ്‍വെ പരിക്കിന്‍റെ പിടിയിലാവുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈക്കായി മിന്നും പ്രകടനം നടത്തിയ മറ്റൊരു താരമാണ് ഡെവോണ്‍ കോണ്‍വേ.

അതേസമയം പതിരണയ്‌ക്ക് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബംഗ്ലാദേശ് പേസര്‍ മുസ്‌തഫിസുർ റഹ്മാനെ (Mustafizur Rahman) ആയിരിക്കും അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ പകരക്കാരനായി പരീക്ഷിക്കുക. കഴിഞ്ഞ ലേലത്തില്‍ രണ്ട് കോടി രൂപയ്‌ക്കാണ് 28-കാരനായ ഇടങ്കയ്യന്‍ പേസറെ ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചത്. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കായി മുസ്‌തഫിസുർ റഹ്മാന്‍ കളിച്ചിട്ടുണ്ട്.

ALSO READ: രോഹിത് ശര്‍മയെ കാണാനില്ല, ടീമിന്‍റെ ചുമതല ജസ്‌പ്രീത് ബുംറയ്‌ക്ക്; കാരണം വ്യക്തമാക്കി ബിസിസിഐ

മാര്‍ച്ച് 22-നാണ് ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കുന്നത്. ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളി. ചെന്നൈയുടെ തട്ടകത്തില്‍ വച്ചാണ് മത്സരം അരങ്ങേറുന്നത്. രാജ്യത്ത് പൊതു തെരഞ്ഞടുപ്പ് നടക്കുന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി ഐപിഎല്‍ അരങ്ങേറുന്നത്. ആദ്യ 15 ദിനങ്ങളിലെ മത്സര ക്രമം മാത്രമാണ് ഇപ്പോള്‍ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്.

ALSO READ: അമ്പമ്പോ ഇയാള്‍ എന്തൊരു മനുഷ്യനാ...!; ഗ്ലെൻ ഫിലിപ്‌സിന്‍റെ പറക്കും ക്യാച്ച്, അമ്പരന്ന് ലബുഷെയ്‌ൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.