ETV Bharat / sports

ഗോള്‍ പട്ടികയില്‍ പേരില്ല, എങ്കിലും ഹീറോ ഗര്‍നാച്ചോ; എവര്‍ട്ടണെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പ്രീമിയര്‍ ലീഗ്: എവര്‍ട്ടണെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

Premier League Manchester United  Manchester United vs Everton  Premier League Standings  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് Manchester United Defeated Everton By 2-0 In Premier League
Manchester United vs Everton
author img

By ETV Bharat Kerala Team

Published : Mar 10, 2024, 7:23 AM IST

ലണ്ടൻ : പ്രീമിയര്‍ ലീഗില്‍ (Premier League) വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). സീസണിലെ 28-ാമത്തെ മത്സരത്തില്‍ എവര്‍ട്ടണെയാണ് (Everton) ചെകുത്താന്മാര്‍ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മത്സരത്തില്‍ യുണൈറ്റഡിന്‍റെ ജയം (Manchester United vs Everton Result).

ബ്രൂണോ ഫെര്‍ണാണ്ടസ് (Bruno Fernandez), മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് (Marcus Rashford) എന്നിവരാണ് മത്സരത്തില്‍ യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു രണ്ട് ഗോളിന്‍റെയും പിറവി. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ആയിരുന്നു യുണൈറ്റഡ് രണ്ട് ഗോളും എവര്‍ട്ടണ്‍ വലയില്‍ എത്തിച്ചത്.

സീസണില്‍ 28 മത്സരം പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടുന്ന 15-ാമത്തെ ജയമാണിത്. രണ്ട് സമനിലയും 11 തോല്‍വിയും സ്വന്തമായുള്ള അവര്‍ 47 പോയിന്‍റോടെ ലീഗില്‍ ആറാം സ്ഥാനത്ത് തുടരുകയാണ് (Premier League Standings).

ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് വമ്പൻ തോല്‍വി വഴങ്ങിയതിന് ശേഷം സ്വന്തം തട്ടകത്തിലേക്ക് യുണൈറ്റഡ് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. അവസാന മത്സരം കളിച്ച അതേ ഇലവനാണ് എവര്‍ട്ടണിനെതിരെയും യുണൈറ്റഡിന് വേണ്ടി കളത്തിലിറങ്ങിയത്. പന്തടക്കത്തിലേക്കും ലക്ഷ്യത്തിലേക്ക് ഉതിര്‍ത്ത ഷോട്ടുകളുടെ എണ്ണത്തിലും ഇരു ടീമും ഒപ്പത്തിനൊപ്പം തന്നെ നിന്നിരുന്നു.

എന്നാല്‍, ഫിനിഷിങ്ങിലെ പാളിച്ചകളാണ് എവര്‍ട്ടണെ മത്സരത്തിന്‍റെ പിൻസീറ്റിലാക്കിയത്. മത്സരത്തില്‍ 12-ാം മിനിറ്റിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യം ലീഡ് പിടിച്ചത്. ഇടതുവിങ്ങില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് നല്‍കിയ പാസ് സ്വീകരിച്ച് മുന്നേറിയ അലജാന്‍ഡ്രോ ഗര്‍നാച്ചോയെ (Alejandro Garnacho) ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്‌തതിന് ആയിരുന്നു ആതിഥേയര്‍ക്ക് അനുകൂലമായി ആദ്യ പെനാല്‍റ്റി ലഭിച്ചത്.

കിക്ക് എടുക്കാനെത്തിയ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെര്‍ണാണ്ടസിന് പിഴച്ചില്ല. കൃത്യമായി തന്നെ താരം പന്ത് വലയില്‍ എത്തിച്ചു.

ഗര്‍നാച്ചോയുടെ മുന്നേറ്റമാണ് രണ്ടാമതും യുണൈറ്റഡിന് പെനാല്‍റ്റി നേടിക്കൊടുത്തത്. മൈതാനത്തിന്‍റെ വലത് വിങ്ങിലൂടെയായിരുന്നു ഇത്തവണ ഗര്‍നാച്ചോയുടെ കുതിപ്പ്. പന്തുമായി ബോക്‌സിനുള്ളില്‍ കയറിയതിന് പിന്നാലെ തന്നെ താരംസ ഫൗള്‍ ചെയ്യപ്പെടുകയായിരുന്നു.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനാണ് ഇത്തവണ കിക്ക് എടുക്കാൻ അവസരം ലഭിച്ചത്. കിട്ടിയ അവസരം റാഷ്‌ഫോര്‍ഡും പാഴാക്കിയില്ല. എവര്‍ട്ടൺ ഗോള്‍കീപ്പറെ കാഴ്‌ചക്കാരനാക്കിക്കൊണ്ട് റാഷ്‌ഫോര്‍ഡ് ഗോള്‍ നേടുകയായിരുന്നു. രണ്ടാം പകുതിയില്‍ തിരിച്ചടിയ്‌ക്കാൻ എവര്‍ട്ടൺ ശക്തമായി ശ്രമിച്ചെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ യുണൈറ്റഡ് സന്ദര്‍ശകരെ പിടിച്ചുകെട്ടുകയായിരുന്നു.

Also Read : മല്ലോര്‍ക്കയെ 'മലര്‍ത്തിയടിച്ചു'; ലാ ലിഗയില്‍ ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.