ലോക ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിലേക്കുള്ള മടങ്ങിവരവ് സ്ഥിരീകരിച്ച് നോർവേയുടെ സൂപ്പര്‍ താരം ഗ്രാൻഡ് മാസ്റ്റർ മാഗ്നസ് കാൾസൺ. ജീന്‍സ് ധരിച്ചതിനാല്‍ വസ്ത്രധാരണത്തില്‍ നിയമങ്ങള്‍ പാലിക്കാത്തതിന് കാള്‍സനെ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
FIDE is pleased to confirm that Magnus Carlsen will participate in the FIDE World Blitz Championship.
— International Chess Federation (@FIDE_chess) December 29, 2024
Speaking to Levi Rozman from “Take, Take, Take” at the playing venue on Wall Street, Carlsen said: “I am playing at least one more day here in New York and, if I do well,… pic.twitter.com/fvFJi2w970
ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. ജീൻസ് ധരിച്ച് കളിക്കാൻ വിസമ്മതിച്ചതിന് പിഴ ചുമത്തുകയും രണ്ടാം ടൂർണമെന്‍റിലെ അവസാന റൗണ്ടിൽ നിന്ന് താരത്തെ പുറത്താക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡ്രസ് കോഡിൽ ഇളവ് വരുത്താൻ ഫിഡെ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
ജാക്കറ്റിനൊപ്പം 'ശരിയായ ജീൻസ്' അനുവദിക്കുന്നതും ഡ്രസ് കോഡിലെ മറ്റ് ചില മാറ്റങ്ങളും ടൂർണമെന്‍റ് അധികൃതർ പരിഗണിക്കുമെന്ന് ചെസ് ഫെഡറേഷന്‍ പ്രസിഡന്‍റ് അർക്കാഡി ഡ്വോർകോവിച്ച് പറഞ്ഞു. ഇത് ചെസ്സ് ലോകത്തെ സംബന്ധിച്ചിടത്തോളം വലിയ വാർത്തയാണ്. നിലവിലെ ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻ തന്‍റെ കിരീടം നിലനിർത്താനും മറ്റൊരു കിരീടം ലക്ഷ്യമിട്ട് ന്യൂയോർക്കിൽ നടക്കുന്ന മത്സരത്തിൽ മത്സരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” ഫിഡെ സമൂഹമാധ്യമത്തില്‍ കുറിച്ചു.
FIDE statement regarding Magnus Carlsen’s dress code breach
— International Chess Federation (@FIDE_chess) December 27, 2024
FIDE regulations for the World Rapid and Blitz Chess Championships, including the dress code, are designed to ensure professionalism and fairness for all participants.
Today, Mr. Magnus Carlsen breached the dress code… pic.twitter.com/SLdxBpzroe
അതേസമയം ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ താൻ മത്സരിക്കുമെന്നും ജീൻസ് ധരിക്കുമെന്നും കാൾസൺ പറഞ്ഞു. താൻ പ്രമോട്ട് ചെയ്യുന്ന ഒരു പോഡ്‌കാസ്റ്റിലാണ് താരം പങ്കെടുക്കുന്നതിനെ കുറിച്ച് വ്യക്തത നല്‍കിയത്.
റാപ്പിഡ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കാൾസൺ ജീൻസും സ്‌പോർട്‌സ് കോട്ടും ധരിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ഇത്തരം ടൂർണമെന്‍റുകളിൽ ജീൻസ് ധരിക്കുന്നത് നിയമങ്ങൾ നിരോധിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ വസ്ത്രം മാറാൻ കളിക്കാർക്ക് സമീപത്തുള്ള സ്ഥലം നൽകുമെന്നും സംഭവത്തിന് ശേഷം ഫിഡെ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ കാൾസണിന് 200 ഡോളര്‍ പിഴ ചുമത്തുകയും പാന്‍റ് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ താരം നിരസിക്കുകയും ഒമ്പതാം റൗണ്ടിൽ ഗെയിമിൽ നിന്ന് പിന്മാറുകയും ചെയ്യുകയായിരുന്നു. സ്‌പോർട്‌സ് ഷൂ ധരിച്ചതിന് മറ്റൊരു ഗ്രാൻഡ്മാസ്റ്ററായ ഇയാൻ നെപോംനിയാച്ചിക്ക് പിഴ ചുമത്തിയിരുന്നെങ്കിലും അദ്ദേഹം നിയമങ്ങൾ പാലിച്ച് ഷൂസ് മാറ്റി കളി തുടർന്നുവെന്നും ഫിഡെ പറഞ്ഞു.
Also Read: ജയ്‌സ്വാളിന്‍റെ വിക്കറ്റിൽ വിവാദം പുകയുന്നു; അംപയറെ പഴിക്കാതെ രോഹിത് - JAISWAL CONTROVERSIAL WICKET