മക്കാവു (ചൈന): മക്കാവു ഓപ്പണില്‍ വനിതാ ഡബിൾസ് സെമിഫൈനലിൽ ഇന്ത്യയുടെ തൃഷ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് തോൽവി. ആവേശകരമായ മത്സരത്തിൽ ചൈനീസ് തായ്‌പേയ് ജോഡികളായ ഹ്സീഹ് പെയ് ഷാൻ-ഹങ് എൻ-ജു സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങള്‍ പരാജയപ്പെട്ടത്.
ലോക 54-ാം നമ്പർ ജോഡിയായ ചൈനീസ് തായ്‌പേയ്‌ക്കെതിരായ മത്സരത്തിൽ 17-21, 21-16, 10-21 എന്ന സ്കോറിനാണ് തോറ്റത്. ലോക 23-ാം നമ്പർ ജോഡികളായ ഇന്ത്യയുടെ തൃഷ-ഗായത്രി സഖ്യം ചൈനീസ് തായ്‌പേയ് ജോഡിക്കെതിരെ ഈ വർഷത്തെ മൂന്നാം തോൽവിയാണിത്.
End of our #MacauOpen2024 campaign #IndiaontheRise#Badminton pic.twitter.com/q01OmFgowx
— BAI Media (@BAI_Media) September 28, 2024
മത്സരത്തില്‍ ഹ്‌സിഹും ഹംഗും മികച്ച തുടക്കമാണ് കുറിച്ചത്. 5 പോയിന്‍റുമായി 13-8ന് മുന്നിലായിരുന്നു. എന്നാല്‍ തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ സഖ്യം സ്‌കോർ 15-15ന് സമനിലയിലാക്കി മിന്നുന്ന പ്രകടനം നടത്തിയ ചൈനീസ് തായ്‌പേയ് സഖ്യം ആദ്യ സെറ്റ് സ്വന്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രണ്ടാം സെറ്റിൽ ഇരു സഖ്യങ്ങളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഇന്ത്യൻ മധ്യ ഇടവേള വരെ 11-10 ന് നേരിയ ലീഡ് നേടിയിരുന്നു. ഇതിന് ശേഷം ലീഡ് 17-12 ആയി ഉയർത്തിയ ഇന്ത്യൻ സഖ്യം രണ്ടാം സെറ്റ് സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റിൽ ചൈനീസ് തായ്പേയ് തങ്ങളുടെ പ്രകടനത്തിലൂടെ ഇന്ത്യൻ സഖ്യത്തെ അമ്പരപ്പിച്ചു. മൂന്നാമത്തേയും അവസാനത്തേയും സെറ്റിൽ മികച്ച തുടക്കം കുറിച്ച ഹ്‌സിയും ഹംഗും ഇന്ത്യൻ ടീമിനെ 14-2 ന് തകർത്തു.