പാരീസ്: ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സിൽ ലോംഗ് ജംപില്‍ ജെസ്വിൻ ആൽഡ്രിനും 3000 മീറ്റർ സ്റ്റീപ്പിൾ ചേസറില്‍ പാരുൾ ചൗധരിക്കും യോഗ്യത നേടാനായില്ല. ഹീറ്റ് റേസിൽ എട്ടാം സ്ഥാനവും മൊത്തത്തിൽ 21 സ്ഥാനവുമാണ് പരുളിന് നേടാനായത്. മൂന്ന് ഹീറ്റ് റേസുകളിൽ നിന്ന് ആദ്യ അഞ്ച് സ്ഥാനക്കാർ വീതമാണ് ഫൈനലിന് യോഗ്യത നേടുന്നത്. പരുള്‍ 9 മിനിറ്റ് 23.39 സെക്കൻഡിലാണ് ഫിനിഷ് ചെയ്‌തത്.
നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ഉഗാണ്ടയുടെ പെറുത്ത് ചെമുട്ടായി 9:10.51 സെക്കൻഡിൽ ഒന്നാമതെത്തിയപ്പോൾ കെനിയയുടെ ഫെയ്ത്ത് ചെറോട്ടിച്ച് (9:10.57), ജർമനിയുടെ ഗെസ ഫെലിസിറ്റാസ് ക്രൗസ് (9:10.68) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
#Men's Long Jump
— SAI Media (@Media_SAI) August 4, 2024
Jeswin Aldrin finishes 26th in Long Jump qualification round at the #Paris2024Olympics with a jump of 7.61 metres.
The top 12 qualified for the finals.
As more of our athletes get their campaigns underway, get ready to #Cheer4Bharat!@afiindia pic.twitter.com/vNlcJ8axNN
പുരുഷന്മാരുടെ ലോംഗ് ജംപ് യോഗ്യതാ റൗണ്ടിൽ ആൽഡ്രിൻ ആദ്യ രണ്ട് ശ്രമങ്ങളിലും പരാജയപ്പെട്ടു. മൂന്നാമത്തേതിൽ 7.61 മീറ്ററുമായി എത്തി. 16 മത്സരാർത്ഥികളിൽ നിന്ന് ഗ്രൂപ്പ് ബി യോഗ്യതയിൽ 13ാം സ്ഥാനത്തെത്തിയ ആൽഡ്രിൻ മൊത്തത്തിൽ 26ാം സ്ഥാനത്തെത്തി.
Also Read: ബോക്‌സിങ്ങിലും നിരാശ; ലോവ്ലിന ബോർഗോഹെയ്ൻ ക്വാർട്ടറില്‍ പുറത്തായി - Lovlina Borgohain is eliminated