ETV Bharat / sports

വെംബ്ലിയില്‍ 'ചെമ്പട തേരോട്ടം', ചെല്‍സിയെ കീഴടക്കി കരബാവോ കപ്പില്‍ മുത്തമിട്ട് ലിവര്‍പൂള്‍ - ലിവര്‍പൂള്‍

കരബാവോ കപ്പ് സ്വന്തമാക്കി ലിവര്‍പൂള്‍. ഫൈനലില്‍ ചെല്‍സിയെ വീഴ്‌ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്. വിജയശില്‍പിയായി വാൻ ഡൈക്.

Liverpool  Carabao Cup 2024  Liverpool vs Chelsea  ലിവര്‍പൂള്‍  കരബാവോ കപ്പ്
Liverpool Carabao Cup 2024
author img

By ETV Bharat Kerala Team

Published : Feb 26, 2024, 6:23 AM IST

Updated : Feb 26, 2024, 6:53 AM IST

ലണ്ടൻ : കരബാവോ കപ്പില്‍ (Carabao Cup 2024) മുത്തമിട്ട് ലിവര്‍പൂള്‍ (Liverpool). വെംബ്ലിയില്‍ നടന്ന ഫൈനലില്‍ ചെല്‍സിയെ (Chelsea) എതിരില്ലാത്ത ഒരു ഗോളിനാണ് ചെമ്പട തകര്‍ത്തത്. എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 118-ാം മിനിറ്റില്‍ വാൻ ഡൈക്കാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത് (Liverpool vs Chelsea EFL Cup Final Result).

പരിക്കിന്‍റെ പിടിയിലുള്ള പ്രമുഖ താരങ്ങള്‍ കലാശപ്പോരാട്ടത്തില്‍ നിന്നും വിട്ടുനിന്നപ്പോള്‍ യുവനിരയെ കളത്തിലിറക്കിയാണ് ലിവര്‍പൂള്‍ കളിച്ചത്. കളിയിലുടനീളം നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കാൻ രണ്ട് ടീമിനുമായി. എന്നാല്‍, ഗോള്‍ കീപ്പര്‍മാരുടെ തകര്‍പ്പൻ ഫോം വെംബ്ലിയിലെ മത്സരം ആവേശത്തിലാക്കി.

ചെല്‍സിയുടെ ഗോള്‍ കീപ്പര്‍ ദോര്‍ദെ പെട്രോവിച്ച് പത്ത് സേവുകള്‍ നടത്തി. മറുവശത്ത് ലിവര്‍പൂള്‍ ഗോളി ഒൻപത് രക്ഷപ്പെടുത്തലുകളാണ് മത്സരത്തില്‍ നടത്തിയത്.

118-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നുള്ള ഹെഡറിലൂടെയാണ് വാൻ ഡൈക് ചെല്‍സി വലയില്‍ പന്തെത്തിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു ഗോളിന്‍റെ പിറവി. വാൻ ഡൈക്കിന്‍റെ ഹെഡര്‍ ഗോളിലൂടെ പത്താം ഇഎഫ്‌എല്‍ കപ്പ് നേട്ടമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്.

Last Updated : Feb 26, 2024, 6:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.