ന്യൂഡൽഹി: മുംബൈ തെരുവിലൂടെ ആഡംബര കാറായ നീല നിറമുള്ള ലംബോര്‍ഗിനി ഉറൂസ് ഓടിച്ചുപോകുന്ന രോഹിത് ശര്‍മയുടെ വീഡിയോ വൈറല്‍. വീഡിയോയില്‍ ആരാധകര്‍ക്കിടയിലൂടെ കാര്‍ പതുക്കെ ഓടിക്കുകയാണ് താരം. ആളുകള്‍ രോഹിതിനെ കണ്ടു തടിച്ചുകൂടുകയും ഹസ്‌തദാനം ചെയ്യുവാനും ശ്രമിക്കുന്നുണ്ട്. മറ്റു ചിലര്‍ താരത്തേയും ലംബോര്‍ഗിനിയേയും തങ്ങളുടെ ഫോണുകളില്‍ പകര്‍ത്താനുള്ള ശ്രമത്തിലാണ്. രോഹിത് ശര്‍മ ഓടിച്ച ലംബോർഗിനിക്കാറിന്‍റെ നമ്പര്‍ പ്ലേറ്റ് 0264 ആണ്. ഇത് വളരെ പ്രത്യേകതയുള്ള നമ്പര്‍ പ്ലേറ്റാണ്.
ROHIT SHARMA IS AN EMOTION. 🌟
— Tanuj Singh (@ImTanujSingh) August 16, 2024
- The Craze of Hitman Rohit Sharma. 🔥pic.twitter.com/0BnUfNbUJP
താരത്തിന്‍റെ ഏകദിനത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറിനെ അനുസ്‌മരിപ്പിക്കുന്നതാണ് ആ നമ്പര്‍. 2014 ശ്രീലങ്കയ്‌ക്കെതിരെയാണ് രോഹിത് 264 റണ്‍സ് നേടിയത്. ഏകദിന ക്രിക്കറ്റില്‍ രോഹിതിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. താരത്തിന്‍റെ ഈ റെക്കോർഡ് ഇതുവരെ മറ്റൊരു ബാറ്റ്‌സ്‌മാനും നേടിയിട്ടില്ല. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു 9 സിക്‌സും 33 ഫോറും ഉള്‍പ്പെട്ട ഈ മത്സരം.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് രോഹിത് അവസാനമായി കളിച്ചത്. മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് മികച്ച നിലയില്‍ ബാറ്റ് ചെയ്‌ത് അർദ്ധ സെഞ്ച്വറി നേടുകയുണ്ടായി. എന്നാലും ടീം ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര 0-2 ന് പരാജയപ്പെട്ടു.
Also Read: വിനേഷ് ഫോഗട്ട് ഡല്‍ഹിയില്‍; വീരോചിത വരവേല്‍പ്പ്, കണ്ണീർ പൊഴിച്ചു താരം - Vinesh Phogat in Delhi