ലഖ്‌നൗ: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഡല്‍ഹി കാപിറ്റല്‍സ്. ലഖ്‌നൗവിലെ ഏകന സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ ആറ് വിക്കറ്റിനായിരുന്നു ഡല്‍ഹി തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ ഡല്‍ഹി മറുപടി ബാറ്റിങ്ങില്‍ 18.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ ജയത്തില്‍ ഏറെ നിര്‍ണായകമായത് നിക്കോളസ് പുരാനെ പുറത്താക്കിയ കുല്‍ദീപ് യാദവിന്‍റെ പന്ത് ആണെന്നാണ് ഡല്‍ഹി കാപിറ്റല്‍സ് സഹപരിശീലകൻ പ്രവീണ്‍ ആംരെയുടെ പ്രതികരണം. ലഖ്‌നൗ ഇന്നിങ്സിന്‍റെ എട്ടാം ഓവറിലായിരുന്നു പുരാന്‍റെ പുറത്താകല്‍. മാര്‍ക്കസ് സ്റ്റേയിനിസ് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീൻ ബൗള്‍ഡാകുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ പുരാനെ പുറത്താക്കാൻ സാധിച്ചതിലൂടെ മത്സരത്തില്‍ ഡല്‍ഹിയ്‌ക്ക് ലഖ്‌നൗവിനെ 170-ല്‍ താഴെ എറിഞ്ഞൊതുക്കാനായെന്നും ആംരെ അഭിപ്രായപ്പെട്ടു.
'നിക്കോളസ് പുരാൻ ഒരു മാച്ച് വിന്നിങ് ബാറ്ററാണെന്ന കാര്യം നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അവനെ പുറത്താക്കിയ കുല്‍ദീപ് യാദവിന്‍റെ ആ പന്ത്. പുരാന്‍റെ വിക്കറ്റ് വേഗത്തില്‍ നേടാൻ കഴിഞ്ഞത് കൊണ്ടാണ് ഞങ്ങള്‍ക്ക് അവരെ ഈ സ്കോറില്‍ ഒതുക്കാൻ സാധിച്ചത്. ആയുഷ് ബഡോണി നല്ലൊരു അര്‍ധസെഞ്ച്വറി നേടി. എന്നാല്‍, 190ലേക്ക് എങ്കിലും പോകേണ്ടിയിരുന്ന ലഖ്‌നൗ ഇന്നിങ്‌സിനെ തടഞ്ഞത് പുരാന്‍റെ വിക്കറ്റാണ്'- പ്രവീണ്‍ ആംരെ പറഞ്ഞു.
അതേസമയം, പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരങ്ങള്‍ നഷ്‌ടമായ കുല്‍ദീപ് യാദവിന്‍റെ തിരിച്ചുവരവ് കൂടിയായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരം. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് 20 റണ്‍സ് വഴങ്ങിയ കുല്‍ദീപ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. പുരാന് പുറമെ മാര്‍ക്കസ് സ്റ്റോയിനിസ്, കെഎല്‍ രാഹുല്‍ എന്നിവരായിരുന്നു കുല്‍ദീപിന് മുന്നില്‍ വീണത്.
അതേസമയം, മറുപടി ബാറ്റിങ്ങില്‍ ജേക് ഫ്രേസര്‍ മക്‌ഗുര്‍കിന്‍റെ അര്‍ധസെഞ്ച്വറിയും ക്യാപ്‌റ്റൻ റിഷഭ് പന്ത്, ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരുടെ ബാറ്റിങ് മികവുമാണ് ഡല്‍ഹിക്ക് അനായാസ ജയമൊരു്ക്കിയത്. ജയത്തോടെ, പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒൻപതാമത് എത്താനും അവര്‍ക്കായി.