ETV Bharat / sports

സന്തോഷ് ട്രോഫിക്ക് പിന്നിലെ ചരിത്രവും റെക്കോര്‍ഡുകളും നേട്ടങ്ങളുമറിയാം - Santosh Trophy Highlights - SANTOSH TROPHY HIGHLIGHTS

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരമായ സർ മന്മഥ നാഥ് റോയ് ചൗധരിയുടെ പേരിലാണ് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്.

SANTOSH TROPHY  സർ മന്മഥ നാഥ് റോയ് ചൗധരി  ഇന്ത്യൻ ഫുട്ബോള്‍  സന്തോഷ് ട്രോഫി ടൂർണമെന്‍റ്
സന്തോഷ് ട്രോഫി (IANS)
author img

By ETV Bharat Sports Team

Published : Aug 25, 2024, 5:27 PM IST

ഹെെദരാബാദ്: ഇന്ത്യൻ ഫുട്ബോളിന്‍റെ പൈതൃക ടൂർണമെന്‍റുകളിൽ ഒന്നാണ് 1941ൽ ആരംഭിച്ച സന്തോഷ് ട്രോഫി. പുരുഷന്മാരുടെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പാണിത്. അക്കാലത്ത്, ഡ്യൂറൻഡ് കപ്പ്, റോവേഴ്‌സ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ ടൂർണമെന്‍റുകൾ ഇന്ത്യൻ ഫുട്ബോളിൽ നിലനിന്നിരുന്നുവെങ്കിലും അവയെല്ലാം ക്ലബ്ബുകൾക്ക് വേണ്ടിയായിരുന്നു.

എന്നാല്‍ ഒരു സംസ്ഥാനതല ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്‍റെ ആവശ്യകത പരിഹരിക്കുന്നതിനായി ബംഗാളിലെ കായികരംഗത്തെ സമിതിയായ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനായിരുന്നു (ഐഎഫ്എ) സന്തോഷ് ട്രോഫി ഔദ്യേഗികമായി പ്രഖ്യാപിച്ചത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പിന്നീട് ടൂർണമെന്‍റിന്‍റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുകയുണ്ടായി.

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരമായ സർ മന്മഥ നാഥ് റോയ് ചൗധരിയുടെ പേരിലാണ് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. സന്തോഷ് ട്രോഫിയിൽ റണ്ണറപ്പുകളും മൂന്നാം സ്ഥാനക്കാരുമായ ടീമുകൾക്കും പേരിട്ടിരിക്കുന്ന ട്രോഫികളാണ് ലഭിക്കുക. എന്നാല്‍ റണ്ണേഴ്‌സ് അപ്പ് ട്രോഫിയെ കമല ഗുപ്‌ത ട്രോഫി എന്നാണ് വിളിക്കുന്നത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സർവീസസ്, റെയിൽവേ തുടങ്ങിയ ചില സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സന്തോഷ് ട്രോഫിയിൽ മത്സരിക്കുന്നു. പശ്ചിമ ബംഗാൾ, 1941-42 ലെ പ്രഥമ സന്തോഷ് ട്രോഫി കിരീടം ഫൈനലിൽ ഡൽഹിയെ 5-1 ന് പരാജയപ്പെടുത്തി ആദ്യ കിരീടം സ്വന്തമാക്കി, സന്തോഷ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിജയികളായ ടീമാണ് പശ്ചിമ ബംഗാൾ. 32 തവണ കിരീടം നേടിയപ്പോൾ 14 തവണ റണേഴ്‌സപ്പായി.

എട്ട് കിരീടങ്ങളുമായി ഏറ്റവും കൂടുതൽ വിജയിച്ച രണ്ടാമത്തെ ടീമാണ് പഞ്ചാബ്. ഏഴ് സന്തോഷ് ട്രോഫി കിരീടങ്ങളുമായി കേരളവും സർവീസസും മൂന്നാമതാണ്. പഞ്ചാബിന്‍റെ ഇന്ദര്‍ സിങ്ങാണ് സന്തോഷ് ട്രോഫിയില്‍ ഗോള്‍ വേട്ടയില്‍ മുന്നിലുള്ളത്. 45 ഗോളുകളാണ് താരത്തിന്‍റെ പേരിലുള്ളത്.

1960-61ൽ സന്തോഷ് ട്രോഫി നേടുന്ന ആദ്യ സ്ഥാപന ടീമായി സർവീസസ് മാറി. ഏഴു കിരീടങ്ങളുമായി മത്സരത്തിലെ ഏറ്റവും വിജയകരമായ സ്ഥാപന ടീം കൂടിയാണ് സര്‍വീസസ്. തൊട്ടുപിന്നാലെ മൂന്നെണ്ണവുമായ റെയിൽവേസ്. സന്തോഷ് ട്രോഫി 2023-24 ഫൈനലിൽ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച സർവീസസ് നിലവിലെ ചാമ്പ്യന്മാരാണ്.

1982-83ൽ ബംഗാളും ഗോവയും ഫൈനലിലും റീപ്ലേയിലും 0-0ന് സമനില വഴങ്ങിയ ശേഷം കിരീടം പങ്കിട്ടു. സന്തോഷ് ട്രോഫിയിൽ സംയുക്ത ജേതാക്കളായ ആദ്യത്തേതും ഒരേയൊരു സംഭവവുമാണ്. സന്തോഷ് ട്രോഫി 2022-23 ഫൈനൽ സൗദിയിലെ റിയാദിലാണ് നടന്നത്. 54 വർഷങ്ങൾക്ക് ശേഷമാണ് കർണാടക ഫൈനലിൽ മേഘാലയയെ തോൽപ്പിച്ച് കിരീടം ചൂടിയത്. കേരളത്തിന്‍റെ ആദ്യ കിരീടം 1973ൽ കൊച്ചിയിലായിരുന്നു. 1992 (കോയമ്പത്തൂർ), 1993 (കൊച്ചി), 2001 (മുംബൈ), 2004 (ഡൽഹി), 2018 (കൊൽക്കത്ത), 2022 (മലപ്പുറം) വർഷങ്ങളിലും കേരളം ജേതാക്കളായി.

Also Read: ഐപിഎൽ 2025: കൊല്‍ക്കത്തയുടെ പുതിയ നായകനായി മുംബൈ താരമോ..! - Indian premier league 2025

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.