ETV Bharat / sports

കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സ്; റൊണാള്‍ഡോ ഇല്ലാതെ കളിച്ച അല്‍ നസറിന് വിജയം - Kings Cup of Champions - KINGS CUP OF CHAMPIONS

അല്‍ ഹസമുമായി നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസറിന്‍റെ ജയം.

കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  അല്‍ നസര്‍  VICTORY FOR AL NASR
അല്‍ നസര്‍ (ANI)
author img

By ETV Bharat Sports Team

Published : Sep 24, 2024, 3:56 PM IST

റിയാദ്: കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സ് റൗണ്ട് ഓഫ് 32 മത്സരത്തില്‍ അല്‍ നസറിന് വിജയം. അല്‍ ഹസമുമായി നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസറിന്‍റെ ജയം. അല്‍ ഹസമിന്‍റെ ഹോം മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് അല്‍ നസര്‍ കളിക്കാനിറങ്ങിയത്. സാദിയോ മാനെ, നവാഫ് ബൗഷല്‍ എന്നിവര്‍ അല്‍ നസറിനായി വലകുലുക്കി.

ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സാദിയോ മാനെയാണ് അല്‍ നസറിന് ലീഡ് സമ്മാനിച്ചത്. സുല്‍ത്താന്‍ അല്‍ ഗാനം നല്‍കിയ അസിസ്റ്റിലൂടെയാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ അല്‍ ഹസം തിരിച്ചടിച്ചു. 62-ാം മിനിറ്റില്‍ ബദര്‍ അല്‍സയാലിയാണ് സമനില കുരുക്കിയത്.

മത്സരം സമനിലയിലെത്തിയപ്പോള്‍ ഇരുടീമുകളും ആക്രമണം ശക്തമാക്കി. സ്‌റ്റോപ്പേജ് ടൈമില്‍ നവാഫ് ബൗഷല്‍ നേടിയ ഗോളില്‍ അല്‍ നസര്‍ വിജയം കണ്ടെത്തി.

Also Read: അയോഗ്യയായതിന് വിനേഷ് രാജ്യത്തോട് മുഴുവന്‍ മാപ്പ് പറയണമായിരുന്നു; യോഗേശ്വർ ദത്ത് - Yogeshwar Dutt

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.