ന്യൂഡല്‍ഹി: ഏഷ്യയില്‍ നിന്നുള്ള ഇതിഹാസ താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട് .ഇതില്‍ കൂടുതലും ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ്. എന്നാൽ ഏഷ്യൻ കളിക്കാരില്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ചില താരങ്ങളുണ്ട്. മാസ്റ്റർ ബ്ലാസ്റ്റര്‍ സച്ചിൻ ടെണ്ടുൽക്കറാണ് ഏറ്റവും കൂടുതല്‍ റൺസ് നേടിയ ഏഷ്യയിലെ രാജാവ്.
സച്ചിൻ ടെണ്ടുൽക്കർ
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റര്‍ മാസ്റ്റർ ബ്ലാസ്റ്റര്‍ സച്ചിൻ ടെണ്ടുൽക്കറാണ് ഏഷ്യയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര റൺസ് സ്‌കോറർ. 475 ഇന്നിങ്സുകളിൽ നിന്ന് 21741 റൺസാണ് സച്ചിൻ നേടിയത്. 100 സെഞ്ചുറികൾ തന്‍റെ പേരിൽ കുറിച്ചിട്ടുള്ള ലോകത്തിലെ ഏക ക്രിക്കറ്റ് താരമാണ് അദ്ദേഹം.
കുമാർ സംഗക്കാര
മുൻ ശ്രീലങ്കൻ ക്യാപ്റ്റനും ഇടംകൈയ്യൻ ബാറ്ററുമായ കുമാർ സംഗക്കാരയാണ് ഏഷ്യൻ ബാറ്റ്‌സ്‌മാൻ എന്ന നിലയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം. 410 ഇന്നിങ്സുകളിൽ നിന്ന് 18423 റൺസ് നേടിയിട്ടുണ്ട്. നിരവധി വലിയ റെക്കോർഡുകളും താരത്തിന്‍റെ പേരിലുണ്ട്.
മഹേല ജയവർദ്ധനെ
ഏഷ്യൻ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റര്‍ ശ്രീലങ്കയുടെ മഹേല ജയവർധനയാണ്. 439 രാജ്യാന്തര ഇന്നിങ്‌സുകളിൽ നിന്നായി 17386 റൺസാണ് ജയവർധനയുടെ പേരിലുള്ളത്. ശ്രീലങ്കയ്ക്കായി ഏഷ്യയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് അദ്ദേഹം.
വിരാട് കോലി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്റ്റാർ ബാറ്റര്‍ വിരാട് കോലിയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഏഷ്യയിൽ നിന്നുള്ള നാലാമത്തെ ബാറ്ററാണ് വിരാട്. 328 ഇന്നിങ്സുകളിൽ നിന്ന് 15776 റൺസ് ഇന്ത്യയ്‌ക്കായി താരം നേടി. ശ്രീലങ്കയുടെ ജയവർധനയെയും സംഗക്കാരയെയും പിന്നിലാക്കാൻ ഇപ്പോഴും താരത്തിന് അവസരമുണ്ട്. കാരണം വിരാട് ഇപ്പോഴും ഇന്ത്യയ്ക്കായി ടെസ്റ്റ് ഏകദിന ക്രിക്കറ്റ് കളിക്കുന്നു.
സനത് ജയസൂര്യ
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ ഏഷ്യൻ താരമാണ് ശ്രീലങ്കയുടെ സനത് ജയസൂര്യ. 398 ഇന്നിങ്സുകളിൽ നിന്ന് 13757 റൺസാണ് ജയസൂര്യ നേടിയത്. താരം ഇപ്പോള്‍ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാണ്.