കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കേരളത്തിന് ഇന്ന് രണ്ടാം അങ്കം. ഫൈനൽ റൗണ്ട് ലക്ഷ്യം വെച്ച് ആതിഥേയര്‍ ലക്ഷദ്വീപിനെ നേരിടും. ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത ഒരു ഗോളിന് റെയിൽവേസിനെ തോല്‍പ്പിച്ചിരുന്നു. ആദ്യ വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ രണ്ടാം വിജയം സ്വന്തമാക്കി ഫൈനൽ റൗണ്ട് ബെര്‍ത്ത് ഉറപ്പിക്കാനാണ് കേരളം ഇറങ്ങുന്നത്. മത്സരം വൈകുന്നേരം 3.30ന് കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും.
ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയ അതേ ടീം തന്നെയാകും ഇന്നത്തെ മത്സരത്തിലും കേരളത്തിനായി ഇറങ്ങുക. മുന്നേറ്റനിരയിലടക്കം എല്ലാ പോരായ്മകളും പരിഹരിക്കും. ആദ്യ മത്സരത്തിൽ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞെങ്കിലും ഗോൾ മാത്രം അകന്ന് നിൽക്കുകയായിരുന്നു. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ സ്‌കോർ ചെയ്ത് നിലഭദ്രമാക്കാനാണ് ശ്രമമെന്ന് പരിശീലകൻ ബിബി തോമസ് വ്യക്തമാക്കി.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയോട് 3-2 സ്‌കോറില്‍ പൊരുതി കീഴടങ്ങിയ ദ്വീപുകാരെ നിസാരക്കാരായി കാണാനും കഴിയില്ല. കരുത്ത് കൊണ്ടും കഴിവ് കൊണ്ടും കഴിവുള്ള ലക്ഷദ്വീപിനെതിരേ കരുതലോടെ കളിച്ചാൽ മാത്രമേ ജയിക്കാന്‍ കഴിയൂ. 2017 മുതലാണ് ലക്ഷദ്വീപ് സന്തോഷ് ട്രോഫി കളിച്ചു തുടങ്ങിയത്. ദ്വീപിന്‍റെ അവസാന മത്സരം റെയില്‍വേസുമായാണ്.
Matchday 2! 💪⚽
— Kerala Football Association (@keralafa) November 22, 2024
Kerala takes on Lakshadweep today in the 78th National Football Championship for Santosh Trophy. 🏆
Let’s keep the momentum going! 🟢⚪
🗓️ 22nd November 2024
🕞 3:30 PM
📍 EMS Stadium, Kozhikode
Come cheer for Team Kerala! 🙌
#SantoshTrophy #KeralaFootball pic.twitter.com/SsFU9M64K6
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ റെയിൽവേസും പുതുച്ചേരിയും തമ്മില്‍ ഏറ്റുമുട്ടും. റെയിൽവേസും ആദ്യ ജയം തേടിയാണ് ഇറങ്ങുന്നത്. ആദ്യ കളിയില്‍ കേരളത്തിനോടായിരുന്നു റെയിൽവേസിന്‍റെ പരാജയം. ഗ്രൂപ്പ് എച്ചിൽ മൂന്ന് പോയിന്‍റുമായി കേരളം രണ്ടാംസ്ഥാനത്താണ്. ഇതേ പോയിന്‍റുള്ള പുതുച്ചേരി ഗോൾവ്യത്യാസത്തിൽ ഒന്നാമത് നിൽക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മറ്റു ഗ്രൂപ്പുകളിലെ വിവിധ മത്സരങ്ങളില്‍ ഹിമാചൽപ്രദേശ്-ജമ്മുകശ്മീർ, പഞ്ചാബ്-ലഡാക്ക്, നാഗലൻഡ്-മേഘാലയ,അരുണാചൽപ്രദേശ്-അസം തുടങ്ങിയ ടീമുകളും ഇറങ്ങുന്നുണ്ട്.