എറണാകുളം: സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ മുന്നേറ്റം തുടര്‍ന്ന് തിരുവനന്തപുരം. രണ്ടാം ദിനത്തിൽ പിറന്നത് എട്ട് റെക്കോഡുകള്‍. കോതമംഗലം എംഎ കോളജില്‍ നടന്ന നീന്തല്‍ മത്സരങ്ങളിലാണ് എല്ലാ റെക്കോഡുകളും കൗമാര താരങ്ങൾ നേടിയത്.
ഗെയിംസ്, അക്വാട്ടിക് മത്സരങ്ങളില്‍ തിരുവനന്തപുരം ജില്ല മുന്നറ്റം തുടരുകയാണ്. ബുധനാഴ്‌ച അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നതോടെ കൊച്ചിയിലെ കായിക മേളയുടെ ആവേശം ഇരട്ടിയാകും. ട്രാക്കിലെ റെക്കോർഡുകൾക്കായിരിക്കും ഇനിയുള്ള ദിനങ്ങളിലുള്ള കാത്തിരിപ്പ്.
340 ഗെയിംസ് മത്സരയിനങ്ങളും അക്വാട്ടിക്‌സ് വിഭാഗത്തില്‍ 54 മത്സരയിനങ്ങളും പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് നാളെ (നവംബർ 7) മുതല്‍ തുടക്കമാകുകയാണ്. അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്കായി ഇന്ന് 14 കൗണ്ടറുകളിലാണ് രജിസ്ട്രേഷന്‍ നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗെയിംസ്:
ജില്ല | പോയിന്റ് | സ്വര്‍ണം | വെള്ളി | വെങ്കലം |
തിരുവനന്തപുരം | 848 | 91 | 75 | 77 |
കണ്ണൂര്‍ | 464 | 48 | 37 | 51 |
തൃശൂര്‍ | 438 | 48 | 29 | 47 |
പാലക്കാട് | 370 | 23 | 41 | 54 |
മലപ്പുറം | 273 | 19 | 31 | 60 |
എറണാകുളം | 271 | 22 | 22 | 47 |
കോഴിക്കോട് | 255 | 14 | 14 | 45 |
അക്വാട്ടിക്‌സ്:
ജില്ല | പോയിന്റ് | സ്വര്‍ണം | വെള്ളി | വെങ്കലം |
തിരുവനന്തപുരം | 333 | 39 | 29 | 33 |
എറണാകുളം | 95 | 8 | 13 | 7 |
കോട്ടയം | 53 | 4 | 8 | 3 |
തൃശൂര്‍ | 23 | 2 | 2 | 6 |
കോഴിക്കോട് | 8 | 0 | 1 | 8 |
പാലക്കാട് | 7 | 0 | 0 | 5 |
കാസര്‍കോട് | 3 | 0 | 1 | 0 |
Also Read: സംസ്ഥാന സ്‌കൂൾ കായിക മേള; നീന്തിക്കയറിയത് അഞ്ച് റെക്കോഡുകളിലേക്ക്, തിരുവനന്തപുരം ഒന്നാമത്