തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ സെപ്‌തംബര്‍ രണ്ട് മുതല്‍ 18 വരെ നടക്കും. സംസ്ഥാനത്ത് നിന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് ഒരുകൂട്ടം താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഉതകുന്നതായിരിക്കും കെ.എസ്.എല്‍.
ലോകത്ത് ലാഭകരമായി നടക്കുന്ന ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. വരുമാനത്തിലും ജനപ്രീതിയിലും പുത്തന്‍ചരിത്രം സൃഷ്‌ടിച്ചാണ് ഓരോ സീസണും സമാപിക്കുന്നത്. ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍ തുടങ്ങി വളരെ ചുരുക്കം താരങ്ങളെ കേരള ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് എത്തിയിട്ടുള്ളു. ഫ്രാഞ്ചൈസി ലീഗിന്‍റെ ചുവട് പിടിച്ച് ആഭ്യന്തര ക്രിക്കറ്റിലും മത്സരങ്ങൾ തകർക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ ആഭ്യന്തര മത്സരങ്ങളില്‍ ദേശീയ ടീമിലെയടക്കം പ്രധാന താരങ്ങൾ വിവിധ നഗരത്തിന്‍റെ ജഴ്‌സിയണിഞ്ഞ് തമ്മില്‍ പോരാടുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മാറ്റം സൃഷ്‌ടിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷനും.
Get ready to witness the ultimate cricketing action as Kerala's very own league hits the pitch! 🎉
— Kerala Cricket League (@KCL_t20) August 13, 2024
Stumps, sixes, and celebrations - let the games begin! 🏏
🗓️ 2nd-18th September #KCL2024 #KeralaCricketLeague pic.twitter.com/Pt1kpk3NVr
കേരള ക്രിക്കറ്റ് ലീഗ് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ലീഗില്‍ ആറു ടീമുകളിലായി 114 താരങ്ങളാണ് മത്സര രംഗത്തുള്ളത്. സെമിയും ഫൈനലുമടക്കം 33 മത്സരങ്ങളാണുള്ളത്. ആദ്യമത്സരത്തില്‍ ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. ആദ്യ റൗണ്ടില്‍ ആറു ടീമുകളും രണ്ട് തവണ വീതം മത്സരിക്കും.
ആദ്യ റൗണ്ടിലെ ഒന്നും നാലും സ്ഥാനക്കാരും രണ്ടും മൂന്ന് സ്ഥാനക്കാരും തമ്മിലുള്ള സെമി ഫൈനല്‍ 17ന് നടക്കും. 18ന് 6.45നാണ് ഫൈനല്‍. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ചാനലിലും ഒടിടി പ്ലാറ്റ്ഫോമായ ഫാന്‍കോഡിലും തത്സമയം കാണാവുന്നതാണ്. 31ന് നടക്കുന്ന ലീഗ് ലോഞ്ചിങ് ചടങ്ങില്‍ താരങ്ങള്‍ക്കൊപ്പം ലീഗ് അംബാഡഡറായ നടന്‍ മോഹന്‍ലാലും പങ്കെടുക്കും. 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ജേതാക്കള്‍ക്ക് 30 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം രൂപയുമാണ് ലഭിക്കുക.
ടീമുകള്‍:
- ട്രിവാന്‍ഡ്രം റോയല്‍സ്- ഉടമകള്‍: പ്രിയദര്‍ശന്‍, ജോസ് പട്ടാറ കണ്‍സോര്‍ഷ്യം, പരിശീലകന്‍: ബാലചന്ദ്രന്‍
- ഏരീസ് കൊല്ലം സെയിലേഴ്‌സ്- ഉടമകൾ: സോഹൻ റോയ്, ഏരീസ് ഗ്രൂപ്പ്. പരിശീലകൻ: വി.എ. ജഗദീഷ്.
- കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്- ഉടമകൾ: സഞ്ജു മുഹമ്മദ്, ഇ.കെ.കെ. ഇൻഫ്രാ സ്ട്രക്ചർ. പരിശീലകൻ: ഫിറോസ് വി. റഷീദ്.
- തൃശ്ശൂർ ടൈറ്റൻസ്- ഉടമകൾ: സജാദ് സേഠ്, ഫൈനസ് കൺസോർഷ്യം. പരിശീലകൻ: സുനിൽ ഒയാസിസ്.
- കൊച്ചി ബ്ളൂ ടൈഗേഴ്‌സ്- ഉടമകൾ: സംവിധായകന്‍ ബ്ലസി, സുഭാഷ് ജോർജ് മാനുവൽ, എനിഗ്മാറ്റിക് സ്മൈൽ റിവാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ്. പരിശീലകൻ: സെബാസ്റ്റ്യൻ ആന്‍റണി.
- ആലപ്പി റിപ്പിൾസ്- ഉടമകൾ: ടി.എസ്. കലാധരൻ, കൺസോൾ ഷിപ്പിങ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പരിശീലകൻ: പ്രശാന്ത് പരമേശ്വരൻ.
ട്രിവാൻഡ്രം റോയൽസില്‍ പി.എ അബ്ദുൽ ബാസിതാണ് ഐക്കൺ താരം. രോഹൻ എസ് കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന്‍റേയും, വിഷ്‌ണു വിനോദ് തൃശൂർ ടൈറ്റൻസിന്‍റേയും ബേസിൽ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്‍റേയും സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്‍റേയും മുഹമ്മദ് അസറുദ്ധീന്‍ ആലപ്പി റിപ്പിള്‍സിന്‍റേയും ഐക്കൺ കളിക്കാരായിരിക്കും.