ETV Bharat / sports

കേരള ക്രിക്കറ്റ് ലീഗ്; ഏഴാം വിജയത്തോടെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സെമിയില്‍ - Kerala Cricket League

author img

By ETV Bharat Sports Team

Published : Sep 16, 2024, 8:18 PM IST

ആലപ്പി റിപ്പിൾസിന്‍റെ 145 റൺസ് വിജയലക്ഷ്യം കാലിക്കറ്റ് 15.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയെടുത്തു.

കേരള ക്രിക്കറ്റ് ലീഗ്  കേരള ക്രിക്കറ്റ്  ഗ്ലോബ്സ്റ്റാർസ് സെമിയില്‍  ആലപ്പി റിപ്പിൾസ്
Kerala Cricket League (Etv Bharat)

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ ആറു വിക്കറ്റുകൾക്കു തോല്‍പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സെമിയിലെത്തി. പ്രധാന താരങ്ങള്‍ ഇല്ലാതെ ഇറങ്ങിയ കാലിക്കറ്റിന്‍റെ ഏഴാം വിജയമാണിത്. ആലപ്പി റിപ്പിൾസിന്‍റെ 145 റൺസ് വിജയലക്ഷ്യം കാലിക്കറ്റ് 15.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയെടുത്തു. ആദ്യം ബാറ്റു ചെയ്‌ത ആലപ്പി എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കുകയായിരുന്നു. അക്ഷയ് ടി.കെ അർധ സെഞ്ചറി (45 പന്തിൽ 57) തികച്ചു. ആസിഫ് അലിയും (27 പന്തിൽ 27) ബാറ്റിങ്ങിൽ തിളങ്ങി ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു.

ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മലിന് പകരം അഖിൽ സ്കറിയക്കു കീഴിലാണ് കാലിക്കറ്റ് പോരാട്ടത്തിറങ്ങിയത്. സഞ്ജയ് രാജ് കാലിക്കറ്റിനായി അർധ സെഞ്ചറി നേടി. 48 പന്തുകൾ നേരിട്ട താരം 75 റൺസെടുത്തു പുറത്താകാതെനിന്നു. ആദ്യ പന്തിൽ തന്നെ ഓപ്പണർ ഒമർ അബൂബക്കര്‍ പുറത്തായി. 21 പന്തുകൾ നേരിട്ട ലിസ്റ്റൻ അഗസ്റ്റിൻ 38 റൺസെടുത്തു. ആറു പന്തിൽ 12 റൺസെടുത്ത സൽമാൻ നിസാർ പുറത്താകാതെ നിന്നു.

കാലിക്കറ്റിനായി അഖിൽ സ്‌ഖറിയ മൂന്നും പി. അൻതാഫ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. കൊല്ലം സെയ്‌ലേഴ്‌സ്, ട്രിവാൻഡ്രം റോയൽസ് ടീമുകളും സെമി ബെര്‍ത്ത് ഉറപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.