ഐഎസ്എൽ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായക മത്സരം. നിലവിലെ ഒന്നാം സ്ഥാനക്കാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ മോഹൻ ബഗാനാണ് എവേ മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദുരിത കാലത്തിലൂടെ ഉഴലുന്ന മഞ്ഞപ്പടയ്‌ക്ക് ഇന്ന് കഠിന പരീക്ഷ കൂടിയാണ്. ലീഗിലെ ദുർബലരായ ഹൈദരാബാദിനോടേറ്റ അപ്രതീക്ഷീത തോല്‍വി മറികടക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസത്തോടൊപ്പം കഠിന പ്രയത്‌നവും വേണ്ടിവരും.
സീസണിൽ തിരിച്ചുവരണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ജയമല്ലാതെ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിൽ മറ്റു വഴികളില്ല. അവസാനമായി കളിച്ച മത്സരത്തിൽ ബംഗളൂരു എഫ്.സിയോട് 4-2 ന്‍റെ തോൽവിയായിരുന്നു മഞ്ഞപ്പട നേരിട്ടത്. പരുക്കേറ്റതിനാല്‍ വിബിൻ മോഹനൻ ഇന്നത്തെ മത്സരത്തിലുണ്ടാകില്ല.
Refining the game plan, sharpening our focus! The countdown begins for #MBSGKBFC ⏳
— Kerala Blasters FC (@KeralaBlasters) December 14, 2024
Watch full video on youtube ▶️ https://t.co/pCTVFFEBpk#KBFC #KeralaBlasters pic.twitter.com/ktOgMnzTKB
സീസണിൽ കളിച്ച 11 മത്സരങ്ങളില്‍ മൂന്ന് എണ്ണത്തില്‍ മാത്രമേ ടീമിന് ജയിക്കാൻ കഴിഞ്ഞിട്ടുള്ളു. ആറു മത്സരത്തിൽ തോറ്റപ്പോൾ രണ്ടെണ്ണം സമനിലയിൽ അവസാനിക്കുകയായിരുന്നു. നിലവില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ടീമിന് പ്ലേ ഓഫ് ഉറപ്പാക്കാനുള്ള ആറാം സ്ഥാനത്തിന് 4 പോയിന്‍റ് കൂടി വേണം.
10 മത്സരത്തിൽനിന്ന് 23 പോയിന്‍റുമായി മോഹൻ ബഗാൻ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. 10 മത്സരങ്ങളിൽ നിന്നു 7 ജയവും 2 സമനിലയും ഒരു തോൽവിയുമാണ് ബഗാന്‍റെ സമ്പാദ്യം.ശക്തമായ ഫോമിൽനിൽക്കുന്ന ബഗാനെ വീഴ്ത്തി കൊൽക്കത്തയിൽനിന്ന് മടങ്ങണെങ്കിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് അൽപം വിയർക്കേണ്ടി വരും.
In enemy territory tonight 🐘#KeralaBlasters #KBFC #YennumYellow #ISL #MBSGKBFC pic.twitter.com/ww1YSszdUt
— Kerala Blasters FC (@KeralaBlasters) December 14, 2024
ഡാനിഷ് ഫാറൂഖ് ആദ്യ ഇലവനിലെത്താന്‍ സാധ്യതയുണ്ട്. സച്ചിൻ സുരേഷാകും ഗോൾവല കാക്കുക. കൊല്‍ക്കത്തയില്‍ വിവേകാനന്ദ യുഹ ഭാരതി ക്രിരംഗനില്‍ ആണ് മത്സരം നടക്കുക. രാത്രി 7.30നാണ് കിക്കോഫ്. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം കാണാം.