ന്യുഡല്‍ഹി: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡയ്ക്ക് അപൂർവ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 300 വിക്കറ്റ് വീഴ്ത്തുന്ന ലോകത്തിലെ ആദ്യ ബൗളർ എന്ന റെക്കോർഡാണ് താരം സൃഷ്ടിച്ചത്. കരിയറിൽ റബാഡ വെറും 11,817 പന്തിലാണ് 300 വിക്കറ്റ് തികച്ചത്. ബംഗ്ലാദേശ് ബാറ്റര്‍ മുഷ്‌ഫിഖർ റഹീമിന്‍റെ വിക്കറ്റ് വീഴ്ത്തിയാണ് താരം നേട്ടം കൈവരിച്ചത്. മുന്‍ പാകിസ്ഥാൻ പേസർ വഖാർ യൂനിസിന്‍റെ ഇതുവരേയുള്ള റെക്കോര്‍ഡാണ് (12,602 പന്തിൽ) റബാഡ മറികടന്നത്.
2015ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച റബാഡ തന്‍റെ 65-ാം മത്സരത്തിലാണ് നാഴികക്കല്ലിലേക്ക് എത്തിയത്. ഡെയ്ൽ സ്റ്റെൻ(12,605), അലൻ ഡൊണാൾഡ് (13,672), മാൽക്കം മാർഷൽ (13,728) എന്നിവരെയാണ് താരം പിന്നിലാക്കിയത്. 40ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ 50 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് കാഗിസോ റബാഡ. 300 വിക്കറ്റ് തികയ്ക്കുന്ന ഏതൊരു ബൗളറുടെയും മികച്ച് സ്‌ട്രൈക്ക് റേറ്റും ഇനി റബാഡയ്ക്ക് സ്വന്തം.
Kagiso Rabada gets his 300th test wicket! ⚡
— Proteas Men (@ProteasMenCSA) October 21, 2024
Congratulations to Kagiso Rabada on reaching a monumental milestone, delivered at 13.5 overs in today’s Test against Bangladesh! 👏🏏🇿🇦
Your dedication to the craft and game-changing pace continues to inspire the nation.
Here’s to… pic.twitter.com/5b6IlTOfQ1
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അലൻ ഡൊണാൾഡിന് ശേഷം 300 ടെസ്റ്റ് വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കൻ ബൗളറാണ് റബാഡ. ഡെയ്ൽ സ്റ്റെയ്‌നാണ് പട്ടികയിൽ ഒന്നാമത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ആറാമത്തെ ദക്ഷിണാഫ്രിക്കൻ ബൗളർ കൂടിയാണ് അദ്ദേഹം. ഡെയ്ൽ സ്റ്റെയ്‌നാണ് (439) വിക്കറ്റുകളുമായി ഒന്നാമത്.
ഏറ്റവും കുറഞ്ഞ പന്തിൽ 300 വിക്കറ്റ് നേടിയ ബൗളർമാർ:
- കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക)- 11817 പന്തുകൾ
- വഖാർ യൂനിസ് (പാകിസ്ഥാൻ)- 12602 പന്തുകൾ
- ഡെയ്ൽ സ്റ്റെയ്ൻ (ദക്ഷിണാഫ്രിക്ക) - 12605 പന്തുകൾ
- അലൻ ഡൊണാൾഡ് (ദക്ഷിണാഫ്രിക്ക)- 13672 പന്തുകൾ
ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ദക്ഷിണാഫ്രിക്കൻ കളിക്കാർ:
- ഡെയ്ൽ സ്റ്റെയ്ൻ (93 മത്സരങ്ങൾ) - 439 വിക്കറ്റ്
- ഷോൺ പൊള്ളോക്ക് (108 മത്സരങ്ങൾ) - 421 വിക്കറ്റ്
- മഖായ എൻ്റിനി (101 മത്സരങ്ങൾ) - 390 വിക്കറ്റ്
- അലൻ ഡൊണാൾഡ് (72 മത്സരങ്ങൾ) - 330 വിക്കറ്റ്
- മോൺ മോർക്കൽ (86 മത്സരങ്ങൾ) - 309 വിക്കറ്റ്
- കാഗിസോ റബാഡ (65 മത്സരങ്ങൾ) - 302 വിക്കറ്റ്
Also Read: ഇന്ത്യക്കായി അരങ്ങേറുന്നതിന് മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാകിസ്ഥാനുവേണ്ടി കളിച്ച അപൂർവ സന്ദർഭം
ലാലിഗയിൽ ബാഴ്‌സക്ക് വമ്പന്‍ജയം, പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെ സിറ്റി തകര്‍ത്തു