ETV Bharat / sports

ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജയ് ഷാ - T20 World Cup Victory

ടി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് സമ്മാനത്തുകയായി കൈമാറുക

T20 WORLD CUP VICTORY OF INDIA  ടി 20 ലോകകപ്പ്  ടി 20 ലോകകപ്പ് ഇന്ത്യ  PRIZE MONEY TO INDIAN CRICKET TEAM
BCCI Secretary Jay Shah Announces Rs 125 Cr Prize Money To Indian Cricket Team (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 9:46 PM IST

ന്യൂഡൽഹി : 2024 ലെ ടി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. രോഹിത് ശർമ്മ നയിച്ച ടീം ലോകകപ്പ് നേടിയതിന് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ടൂർണമെന്‍റിലുടനീളം ഇന്ത്യൻ ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. ഈ മികച്ച നേട്ടത്തിന് എല്ലാ കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്‌റ്റാഫിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹംഎക്‌സിൽ കുറിച്ചു.

'രോഹിത് ശർമ്മയും ടീമും ടൂർണമെന്‍റിലുടനീളം ഒരു കളി പോലും തോൽക്കാതെ ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീമായി ചരിത്രം സൃഷ്‌ടിച്ചു. ടീം ശ്രദ്ധേയമായ ദൃഢതയും പ്രതിരോധവും പ്രകടിപ്പിച്ചു, ഐസിസി ടി20 ലോകകപ്പിന്‍റെ ചരിത്രത്തിൽ തോൽവിയറിയാതെ ടൂർണമെന്‍റ് വിജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി.' എന്നും അദ്ദേഹം കൂട്ടിചേർത്തു.

'ഇത്തരമൊരു അസാധാരണ ടീമിനെക്കുറിച്ച് സംസാരിക്കുന്നത് എന്നിൽ വലിയ അഭിമാനം നിറയ്‌ക്കുന്നു. ഈ ടീം അവരുടെ അർപ്പണബോധവും കഠിനാധ്വാനവും വെല്ലുവിളികൾക്ക് വഴങ്ങാത്ത മനോഭാവവും കൊണ്ട് നമ്മളെയെല്ലാം അഭിമാനിപ്പിച്ചു. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ, വിരാട് കോഹ്‌ലി, ജസ്‌പ്രീത് ബുംറ തുടങ്ങിയവരുടെ മികച്ച പിന്തുണയോടെ അവർ 1.4 ബില്യൺ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും നിറവേറ്റി.'

Also Read : കോലിക്കും രോഹിത്തിനും പിന്നാലെ ടി20 മതിയാക്കി രവീന്ദ്ര ജഡേജ - Ravindra Jadeja T20 Retirement

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.