ചെന്നൈ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റുകള്‍ തികച്ച് ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുംറ. ഇന്ത്യയുടെ 400 വിക്കറ്റ് തികയ്ക്കുന്ന പത്താമത്തെ ബൗളറാണ് ബുംറ. ഇതോടെ ഏറ്റവും കുറഞ്ഞ മത്സരങ്ങളിലും ഇന്നിങ്‌സുകളിലും 400 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബൗളറായി താരം മാറി. ചെന്നൈയിലെ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലാണ് ബുംറ കരിയറിലെ നാഴികക്കല്ല് നേടിയത്.
മത്സരത്തിൽ ഷദ്‌മാൻ ഇസ്ലാം, മുഷ്‌ഫിഖുർ റഹീം, ഹസൻ മഹ്മൂദ് എന്നിവരെ തന്‍റെ ബൗളിങ്ങില്‍ ഇരകളാക്കി ബുംറ റെക്കോർഡ് കുറിച്ചു. പിന്നാലെ തസ്‌കിൻ അഹമ്മദിനെയും ബൗൾഡാക്കി. 11 ഓവറിൽ 50 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് ബുംറ ഇതുവരെ വീഴ്ത്തിയത്.
𝟒𝟎𝟎 𝐰𝐢𝐜𝐤𝐞𝐭𝐬 𝐟𝐨𝐫 𝐈𝐧𝐝𝐢𝐚 💥💥
— BCCI (@BCCI) September 20, 2024
A milestone to savour! @Jaspritbumrah93 has picked up his 400th wicket for #TeamIndia.
Hasan Mahmud is caught in the slips and Bangladesh are now 112-8.#INDvBAN @IDFCFIRSTBank pic.twitter.com/HwzUaAMOBt
30 കാരനായ ഫാസ്റ്റ് ബൗളർ ടെസ്റ്റ് ക്രിക്കറ്റിൽ 20.48 ശരാശരിയിൽ ഇന്ത്യക്കായി മൊത്തം 162 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അതേസമയം ഏകദിന ക്രിക്കറ്റിൽ 23.55 ശരാശരിയിൽ 149 വിക്കറ്റുകൾ നേടി. ടി20 ക്രിക്കറ്റിൽ 17.75 ശരാശരിയിൽ 89 വിക്കറ്റുകളാണ് ബുംറയുടെ പേരിലുള്ളത്. 196 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 227 ഇന്നിങ്‌സുകളിൽ നിന്നായി 400 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 19 റൺസിന് 6 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 400 അന്താരാഷ്ട്ര വിക്കറ്റുകൾ:
ഏറ്റവും വേഗത്തിൽ 400 അന്താരാഷ്ട്ര വിക്കറ്റുകൾ തികയ്ക്കുന്ന ഇന്ത്യയുടെ ആദ്യ ബൗളറാണ് അശ്വിൻ. 216 ഇന്നിംഗ്‌സുകളിൽ നിന്നാണ് അശ്വിൻ 400 അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയത്. ആകെ 220 ഇന്നിംഗ്‌സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച കപിൽ ദേവ് രണ്ടാം സ്ഥാനത്താണ്. 224 ഇന്നിംഗ്‌സുകളിൽ നിന്ന് 400 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് മൂന്നാമത്തെ ഇന്ത്യൻ താരം. 226 ഇന്നിംഗ്‌സുകളിൽ നിന്ന് 400 അന്താരാഷ്ട്ര വിക്കറ്റുകൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബൗളറാണ് അനിൽ കുംബ്ലെ. ഏറ്റവും കുറവ് മത്സരങ്ങളിലും ഇന്നിംഗ്‌സുകളിലും 400 അന്താരാഷ്ട്ര വിക്കറ്റുകൾ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ മാറി.
ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന്‍റെ ഇതുവരെയുള്ള നില:
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ദിവസത്തെ കളി തുടരുന്നു. രവിചന്ദ്രൻ അശ്വിന്‍റെ 113 റൺസിന്‍റേയും രവീന്ദ്ര ജഡേജയുടെ 86 റൺസിന്‍റേയും ജയശസ്വി ജയ്‌സ്വാളിന്‍റെ 56 റൺസിന്‍റേയും പിൻബലത്തിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ചതിന് ശേഷം 376 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 47.1 ഓവറിൽ 149 റൺസിന് എല്ലാവരും പുറത്തായി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യക്ക് വേണ്ടി ഇതുവരെ 2-2 വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ 32 റൺസ് നേടി.
Also Read: ചെപ്പോക്കില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെ വീഴ്ത്തി ഹസൻ മഹമൂദ് - HASAN MAHMOOD