ETV Bharat / sports

ബുംറയല്ലാതെ മറ്റാര്, ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്‌ത്തി നേടിയത് അത്യപൂർവ നേട്ടം

ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ബോളറായി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ.

Jasprit Bumrah  Jasprit Bumrah Records  ICC Test Rankings  ജസ്‌പ്രീത് ബുംറ  ഐസിസി ടെസ്റ്റ് റാങ്കിങ്
Jasprit Bumrah becomes first ever bowler to reach Number 1 in all three formats
author img

By ETV Bharat Kerala Team

Published : Feb 7, 2024, 4:25 PM IST

Updated : Feb 7, 2024, 4:34 PM IST

ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ( ICC Test Rankings) ഒന്നാം സ്ഥാനത്ത് എത്താന്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിലെ (India vs England Test). മിന്നും പ്രകടനത്തിന്‍റെ മികവിലാണ് ജസ്‌പ്രീത് ബുംറ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ.

എന്നാല്‍ ഇതോടൊപ്പം ഇതിനേക്കാള്‍ വമ്പനായ ഒരു ലോക റെക്കോഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ക്കാനും ബുംറയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമനാവുന്ന ആദ്യ ബോളറാണ് ബുംറ. (Jasprit Bumrah becomes first ever bowler to reach Number 1 in all three formats). നേരത്തെ ഏകദിന, ടി20 റാങ്കിങ്ങുകളില്‍ ബുംറ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2018 ജനുവരിയിലായിരുന്നു 30-കാരന്‍ ടി20 റാങ്കിങ്ങില്‍ ഒന്നാമനായത്. 2022 ജൂലൈയിലായിരുന്നു ബുംറ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചത്.

ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നും സ്ഥാനത്ത് എത്തുന്ന ആദ്യ താരമല്ല ജസ്‌പ്രീത് ബുംറ. ഓസ്‌ട്രേലിയയുടെ മുന്‍ താരങ്ങളായിരുന്ന മാത്യു ഹെയ്‌ഡന്‍, റിക്കി പോണ്ടിങ്, ഇന്ത്യയുടെ വിരാട് കോലി എന്നിവര്‍ നേരത്തെ പ്രസ്‌തുത നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ബാറ്റര്‍മാരുടെ പട്ടികയിലാണ് മൂവരും ഒന്നാമന്മാരായത്.

അതേസമയം വിശാഖപട്ടണത്ത് രണ്ട് ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകളായിരുന്നു ബുംറ വീഴ്‌ത്തിയത്. 32 ഓവറുകള്‍ എറിഞ്ഞ താരം 91 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു താരത്തിന്‍റെ മിന്നും പ്രകടനം. ഇതോടെ ഐസിസി ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ബുംറ ഒന്നാമത് എത്തിയത്.

ഇന്ത്യയുടെ തന്നെ ആര്‍ അശ്വിനെ പിന്തള്ളിയാണ് ബുംറയുടെ കുതിപ്പ്. വിശാഖപട്ടണത്ത് ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റൊന്നും തന്നെ വീഴ്‌ത്താന്‍ അശ്വിന് കഴിഞ്ഞിരുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയെങ്കിലും രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന വെറ്ററന്‍ സ്‌പിന്നര്‍ മൂന്നാം റാങ്കിലേക്ക് എത്തി. 2023 മാര്‍ച്ച് മുതലായിരുന്നു അശ്വിന്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

ALSO READ: സ്‌പിന്നര്‍മാര്‍ക്കെതിരെ ആളാവാന്‍ നോക്കി വിക്കറ്റ് തുലയ്‌ക്കരുത് ; ശ്രേയസിനെതിരെ സഹീര്‍ ഖാന്‍

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് രണ്ടാം റാങ്കിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള ബുംറയ്‌ക്ക് 881 റേറ്റിങ്‌ പോയിന്‍റുള്ളപ്പോള്‍ റബാഡക്ക് 851ഉം അശ്വിന് 841ഉം റേറ്റിങ് പോയിന്‍റാണുള്ളത്. അതേസമയം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ബോളറാണ് ജസ്‌പ്രീത് ബുംറ. ബിഷൻ സിങ് ബേദി (Bishen Singh Bedi) , ആര്‍ അശ്വിൻ (R Ashwin), രവീന്ദ്ര ജഡേജ ( Ravindra Jadeja)എന്നിവരാണ് നേരത്തെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ALSO READ: 'അതവന്‍റെ മാത്രം മാജിക്'; ബുംറയുടെ സൂപ്പര്‍ യോര്‍ക്കറിനെ പുകഴ്‌ത്തി പാക് ഇതിഹാസം

Last Updated : Feb 7, 2024, 4:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.