ഹൈദരാബാദ്: പാകിസ്ഥാന്‍റെ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി ജേസൺ ഗില്ലസ്‌പി. ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഗില്ലസ്‌പി രാജിവെച്ചതെന്നാണ് സൂചന. ഗാരി കിർസ്റ്റൺ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ച് ഒരു മാസത്തിനുള്ളിലാണ് ഗില്ലസ്‌പിയുടേയും പിന്മാറ്റം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡിസംബർ 26 ന് സെഞ്ചൂറിയനിൽ ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പര പാകിസ്ഥാന് ഉള്ളതിനാല്‍ അദ്ദേഹത്തിന്‍റെ രാജി ടീമിന് കനത്ത തിരിച്ചടിയാണ്. പിസിബിയുമായി വഷളായ ബന്ധങ്ങളും പരിഹരിക്കപ്പെടാത്ത തർക്കങ്ങളേയും തുടര്‍ന്ന് മുൻ മുൻ ഓസ്ട്രേലിയൻ പേസർ രാജി ബോർഡിനെ അറിയിക്കുകയായിരുന്നു.
JUST IN: Jason Gillespie resigns pic.twitter.com/ms1aQeUtKr
— ESPNcricinfo (@ESPNcricinfo) December 12, 2024
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ആഖിബ് ജാവേദ് ഇടക്കാല ടെസ്റ്റ് കോച്ചായി പ്രവർത്തിക്കുമെന്ന് പിസിബി അറിയിച്ചു. പാകിസ്ഥാൻ വൈറ്റ് ബോൾ ടീമുകളുടെ ഇടക്കാല പരിശീലകനായ ജാവേദ് ഇപ്പോൾ താൽക്കാലികമായി റെഡ് ബോൾ ഫോർമാറ്റിന്‍റെ മേൽനോട്ടവും വഹിക്കും.
"റെഡ് ബോൾ ഹെഡ് കോച്ച് ജേസൺ ഗില്ലസ്‌പിയുടെ രാജിയെത്തുടർന്ന് പിസിബി പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ഇടക്കാല റെഡ് ബോൾ ഹെഡ് കോച്ചായി അക്വിബ് ജാവേദിനെ നിയമിച്ചിതായി പിസിബി പ്രസ്‌താവനയിൽ അറിയിച്ചു. നേരത്തെ ബോർഡിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചാണ് ഗാരിയും ടീം വിട്ടത്. ഒരു വർഷത്തിനിടെ അരഡസനോളം പരിശീലകരാണ് പാക് ക്രിക്കറ്റിൽ മാറി വന്നത്.
ടീം സെലക്ഷൻ, പിച്ച് തയ്യാറാക്കൽ എന്നിവയിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള പിസിബിയുടെ തീരുമാനത്തിലും ഗില്ലസ്പി അതൃപ്‌തി പ്രകടിപ്പിച്ചു. ഇത് ഓസ്‌ട്രേലിയൻ കോച്ചിനെ നിരാശനാക്കുകയായിരുന്നു.
28th April - PCB appointed Gary Kirsten as White ball & Jason Gillespie as Red ball coach of Pakistan.
— Tanuj Singh (@ImTanujSingh) December 12, 2024
28th Oct - Kirsten resigned.
30th Oct - Gillespie appointed as white ball coach.
12th Dec - Gillespie resigned as Pakistan's Coach.
- PAKISTAN CRICKET IS A CIRCUS...!!!! pic.twitter.com/oNuj00B90b
ഡിസംബർ 26 മുതൽ 30 വരെ സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിലാണ് ആദ്യ ടെസ്റ്റ്. ജനുവരി 3 മുതൽ 7 വരെ കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് രണ്ടാം ടെസ്റ്റ്.