ETV Bharat / sports

ശ്രേയസിന്‍റെ റെക്കോഡ് പൊളിച്ചു; ഐപിഎല്ലിലെ 'പണപ്പെട്ടി' തൂക്കി റിഷഭ് പന്ത്

റിഷഭ്‌ പന്തിനായി ആര്‍ടിഎമ്മിലൂടെ 20.75 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രമം നടത്തിയിരുന്നെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

SHREYAS IYER  IPL Auction 2025 NEWS  റിഷഭ്‌ പന്ത് ശ്രേയസ് അയ്യര്‍  LATEST NEWS IN MALAYALAM
റിഷഭ്‌ പന്ത്, ശ്രേയസ് അയ്യര്‍ (ANI)
author img

By ETV Bharat Kerala Team

Published : 2 hours ago

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ റെക്കോഡ് തുകയ്‌ക്ക് റിഷഭ് പന്തിനെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 27 കോടി രൂപയാണ് ലഖ്‌നൗ പന്തിനായി മുടക്കിയത്. ലേലത്തിന്‍റെ തുടക്കത്തില്‍ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 26.75 കോടി രൂപയ്‌ക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയെങ്കിലും, മിനിട്ടുകള്‍ക്കുള്ളില്‍ റിഷഭ്‌ പന്ത് റെക്കോഡ് പൊളിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പന്തിനായി കനത്ത ലേലമാണ് നടന്നത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പന്തിനായി ആദ്യം തന്നെ ലഖ്‌നൗ രംഗത്ത് എത്തിയിരുന്നു. പിന്നീട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പന്തിനായി ശ്രമം നടത്തി. ഇതോടെ ലേലത്തിന് വാശിയേറി.

വില 11.25 കോടി എത്തിയതോടെ ബെംഗളൂരു പിന്മാറി. ഈ സമയത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പന്തിനായി നാടകീയമായി രംഗത്ത് എത്തി. വില 20 കോടി എത്തുന്നതുവരെ ലഖ്‌നൗവിന് കനത്ത വെല്ലുവിളിയായി ഹൈദരാബാദ് രംഗത്തുണ്ടായിരുന്നു.

തുക 20.50 കോടി കടന്നതോടെ റൈറ്റ് ടു മാച്ച് കാര്‍ഡ് (ആര്‍ടിഎം) ഉപയോഗിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തിനായി 20.75 കോടിക്ക് രംഗത്തെത്തി. ശ്രേയസിനെ നായകനാക്കുന്നതിനായി ആയിരുന്നു ഡല്‍ഹി പന്തിനെ നിലനിര്‍ത്താതിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശ്രേയസിനെ പഞ്ചാബ് റാഞ്ചിയതോടെ പന്തിനെ തിരികെ പിടിക്കാനായിരുന്നു ഡല്‍ഹിയുടെ ശ്രമം എന്നാണ് വിലയിരുത്തല്‍. പക്ഷെ, ഡല്‍ഹിയുടെ ശ്രമങ്ങള്‍ പൊളിച്ച ലഖ്‌നൗ പന്തിനെ റെക്കോഡ് തുകയ്‌ക്ക് കൂടെക്കൂട്ടി.

അതേസമയം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ആർടിഎമ്മിലൂടെ അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് നിലനിര്‍ത്തി. കഗീസോ റബാഡ ( 10.75 കോടി) ജോസ് ബട്‍ലര്‍ (15.75 കോടി) എന്നിവരെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.

ALSO READ: മുഷ്‌താഖ് അലി ട്രോഫിയിൽ തകർത്തടിച്ച് തിലക് വർമ, ടി20യിൽ മൂന്നാം സെഞ്ചുറി, ലോക റെക്കോ‍ഡ്

കഴിഞ്ഞ സീസണില്‍ റെക്കോഡ് തുകയായ 24.75 കോടി രൂപയ്‌ക്ക് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയിരുന്ന ഓസീസ് പേസര്‍ മിച്ചല്‍ സാറ്റാര്‍ക്കിനെ ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസാണ് കൂടാരത്തിലെത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.