ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്‍റെ അടുത്ത സീസണിലേക്കായി ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പല ടീമുകളും താരങ്ങളേയും പരിശീലകരേയും മാറ്റാന്‍ പദ്ധതിയിടുന്നുണ്ട്. അതിനിടെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വമ്പന്‍ നീക്കത്തെ കുറിച്ചുള്ള സൂചനകളാണ് പുറത്ത് വരുന്നത്. പുതിയ വാര്‍ത്തകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
Delhi Capitals is in talks with Yuvraj Singh for the coaching role in IPL 2025. [Sportstar] pic.twitter.com/EfoN1yhbiI
— Johns. (@CricCrazyJohns) August 24, 2024
ഇന്ത്യന്‍ ടീമിന്‍റെ മുൻ ഓൾറൗണ്ടർ യുവരാജ് തിരിച്ചെത്തിയേക്കും. താരത്തെ പരിശീലകനാക്കാന്‍ ഡൽഹിക്ക് താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവി ആദ്യമായാണ് കോച്ചിങ് റോളിൽ എത്തുന്നത്. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങുമായുള്ള ബന്ധം കഴിഞ്ഞ മാസം ആദ്യം ഡല്‍ഹി അവസാനിപ്പിച്ചിരുന്നു. 7 വർഷം നീണ്ടുനിന്ന കൂട്ടുകെട്ടിനാണ് തിരശ്സീല വീണത്. കഴിഞ്ഞ കുറച്ച് സീസണുകളിലെ ടീമിന്‍റെ പ്രകടനത്തിൽ അതൃപ്‌തി തോന്നിയതിനെത്തുടർന്നാണ് പോണ്ടിങ്ങുമായി ടീം വേര്‍പിരിയാന്‍ തീരുമാനിച്ചത്. നേരത്തെ അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ എന്നിവർക്ക് യുവരാജ് സിങ് പരിശീലനം നല്‍കിയിരുന്നു.
YUVRAJ SINGH IN COACHING ROLE.
— Mufaddal Vohra (@mufaddal_vohra) August 24, 2024
- Delhi Capitals in talks with Yuvi for a possible coaching stint. (Sportstar). pic.twitter.com/iqT0KufBGm
അതിനിടെ ഗുജറാത്ത് ടൈറ്റൻസ് ഹെഡ് കോച്ച് ആശിഷ് നെഹ്‌റയേയും ക്രിക്കറ്റ് ഡയറക്ടർ വിക്രം സോളങ്കിയും 2025 സീസണിന് മുമ്പ് ഫ്രാഞ്ചൈസിയിൽ നിന്ന് മാറ്റിയേക്കുമെന്ന വാർത്ത പുറത്ത് വന്നിരുന്നു. കൂടാതെ യുവരാജിനെ ഗുജറാത്ത് കോച്ചിങ് സ്റ്റാഫിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ നെഹ്‌റ ടൈറ്റൻസുമായി തന്‍റെ കാലയളവ് തുടരുമെന്ന് സ്‌പോർട്‌സ് സ്റ്റാറുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
യുവരാജ് 40 ടെസ്റ്റുകളിലും 204 ഏകദിനങ്ങളിലും 58 T20 മത്സരങ്ങളിലും ഇന്ത്യൻ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. 2007ലെ ഐ.സി.സി T20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും യുവരാജ് അംഗമായിരുന്നു.
Also Read: ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ശ്രീലങ്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി - England vs Sri Lanka Test