ETV Bharat / sports

ജീവന്‍ മരണപ്പോരില്‍ ടോസ് ഭാഗ്യം ആര്‍സിബിക്കൊപ്പം; കൊല്‍ക്കത്തയ്‌ക്ക് ബാറ്റിങ് - IPL 2024 KKR vs RCB Toss Report

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്ക് എതിരെ ടോസ് നേടിയ ബെംഗളൂരു ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ബോളിങ് തിരഞ്ഞെടുത്തു.

FAF DU PLESSIS  SHREYAS IYER  ഐപിഎല്‍ 2024  വിരാട് കോലി
IPL 2024 Kolkata Knight Riders vs Royal Challengers Bengaluru Toss Report
author img

By ETV Bharat Kerala Team

Published : Apr 21, 2024, 3:29 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കുന്നത്.

ഈഡന്‍ ഗാര്‍ഡന്‍സിലേത് ചേസിങ്ങിന് എളുപ്പമായ പിച്ചാണെന്ന് ഡുപ്ലെസിസ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മൂന്ന് മാറ്റങ്ങളുണ്ടെന്ന് താരം പറഞ്ഞു. മുഹമ്മദ് സിറാജ്, കാമറൂണ്‍ ഗ്രീന്‍, കര്‍ണ്‍ ശര്‍മ എന്നിവര്‍ ടീമിലേക്ക് മടങ്ങിയത്തി. തങ്ങളുടെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലെന്ന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അറിയിച്ചു.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (പ്ലേയിംഗ് ഇലവൻ): ഫാഫ് ഡു പ്ലെസിസ് (സി), വിരാട് കോലി, വിൽ ജാക്ക്‌സ്, രജത് പടിദാർ, കാമറൂൺ ഗ്രീൻ, ദിനേഷ് കാർത്തിക് (ഡബ്ല്യു), മഹിപാൽ ലോംറോർ, കർൺ ശർമ, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് സിറാജ്.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സബ്‌സ്: സുയാഷ് പ്രഭുദേശായി, അനൂജ് റാവത്ത്, ഹിമാൻഷു ശർമ്മ, വിജയ്കുമാർ വൈശാഖ്, സ്വപ്‌നിൽ സിംഗ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): ഫിലിപ്പ് സാൾട്ട്(ഡബ്ല്യു), സുനിൽ നരെയ്ൻ, അംഗ്‌കൃഷ് രഘുവംഷി, ശ്രേയസ് അയ്യർ(സി), വെങ്കിടേഷ് അയ്യർ, ആന്ദ്രെ റസൽ, റിങ്കു സിംഗ്, രമൺദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക്, വരുൺ ചക്രവർത്തി, ഹർഷിത് റാണ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സബ്‌സ്: സുയാഷ് ശർമ, അനുകുൽ റോയ്, മനീഷ് പാണ്ഡെ, വൈഭവ് അറോറ, റഹ്മാനുള്ള ഗുർബാസ്.

സീസണില്‍ ബെംഗളൂരു എട്ടാമത്തേയും കൊല്‍ക്കത്ത ഏഴാമത്തേയും മത്സരത്തിനാണ് ഇറങ്ങുന്നത്. കളിച്ച ഏഴില്‍ ആറും തോല്‍വി വഴങ്ങിയ ബെംഗളൂരു പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. രണ്ട് പോയിന്‍റ് മാത്രമുള്ള ടീമിന് പ്ലേ ഓഫിലേക്ക് ഇനി നേരിയ പ്രതീക്ഷയെങ്കിലും അവസാനിപ്പിക്കണമെങ്കില്‍ കൊല്‍ക്കത്തയ്‌ക്ക് എതിരെ ജയിച്ചേ തീരൂ.

ALSO READ: സമ്മാനം തന്ന ബാറ്റ് പൊട്ടിച്ചെന്ന് റിങ്കു, വീണ്ടും ബാറ്റ് വേണമെന്ന് ആവശ്യം; കോലിയുടെ മറുപടി ഇങ്ങനെ... - Rinku Asks For A Bat From Virat

മറുവശത്ത് ബെംഗളൂരുവിനെ തോല്‍പ്പിച്ച് പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനമാണ് കൊല്‍ക്കത്ത ലക്ഷ്യം വയ്‌ക്കുന്നത്. കളിച്ച ആറില്‍ നാല് വിജയങ്ങളുള്ള ടീമിന് എട്ട് പോയിന്‍റാണുള്ളത്. കളി പിടിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പിന്തള്ളി ടീമിന് രണ്ടാം സ്ഥാനം സ്വന്തമാക്കാം. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിയെ തോല്‍പ്പിക്കാന്‍ കൊല്‍ക്കത്തയ്‌ക്ക് കഴിഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.