ETV Bharat / sports

രോഹിതിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങ് പാഴായി:ആറു റൺസ് ജയം അടിച്ചെടുത്ത് ഗുജറാത്ത് ടൈറ്റൻസ് - IPL 2024 GT vs MI Highlights

author img

By ETV Bharat Kerala Team

Published : Mar 25, 2024, 1:37 AM IST

ഹാർദിക് പാണ്ഡ്യ നയിച്ച മുംബൈ ഇന്ത്യൻസിന് ഐപിഎൽ സീസണിലെ ആദ്യ മൽസരത്തിൽ തോൽവി.അഹമ്മദാബാദിലെ ഹോംഗ്രൌണ്ടിൽ ആറു റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചത്.സായി സുദർശൻ കളിയിലെ താരമായി. IPL 2024 Gujarat Titans vs Mumbai Indians Highlights

IPL 2024  GT VS MI
IPL 2024 Gujarat Titans vs Mumbai Indians

അഹമ്മദാബാദ്: അഹമ്മദാബാദ്: ഓൾ റൌണ്ട് മികവിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ഈ സീസണിലെ ആദ്യ ജയം.തുടർച്ചെ രണ്ടു വർഷം ഗുജറാത്തിനെ നയിച്ച ശേഷം കൂടുമാറി ഇത്തവണ മുംബൈ ഇന്ത്യൻസിൻ്റെ നായകനായ ഹാർദിക് പാണ്ഡ്യക്ക് ഇത് തിരിച്ചടിയുടെ ദിനമായിരുന്നു.അവസാന അഞ്ച് ഓവറുകളിൽ ഗുജറാത്ത് ടൈറ്റൻസ് ബൌളർമാർ കണിശമായി പന്തെറിഞ്ഞതാണ് മുംബൈ ഇന്ത്യൻസിന് വിജയം നിഷേധിച്ചത്.

ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഫീൽഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന വൃദ്ധിമാൻ സാഹ ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കം നൽകി. ഓപ്പണർമാർ ബൌണ്ടറികളുമായി കളം പിടിക്കുന്നതിനിടെ 15 പന്തിൽ 19 റൺസെടുത്ത് സാഹ പുറത്തായി. പിന്നാലെ വന്ന സായി സുദർശൻ ഗില്ലിനൊപ്പം ചേർന്ന് സ്കോറിങ്ങ് വേഗം കൂട്ടി.39 പന്തിൽ 45 റൺസടിച്ച സായി സുദർശനായിരുന്നു ടൈറ്റൻസിൻ്റെ ടോപ്പ് സ്കോറർ.അസ്മത്തുള്ള ഒമർസായ് പതിനേഴും ഡേവിഡ് മില്ലർ പന്ത്രണ്ടും റൺസ് സംഭാവന ചെയ്തു. ശുഭമാൻ ഗിൽ 22 പന്തിൽ നിന്ന് 31 റൺസ് നേടി. വാലറ്റത്ത് രാഹുൽ ടെവാട്ടിയ 15 പന്തിൽ നേടിയ 22 റൺസാണ് ഗുജറാത്ത് ടൈറ്റൻസിനെ ആറിന് 168 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ജസ്പ്രീത് ബുംറയുടെ കൃത്യതയാർന്ന ബൌളിങ്ങ് പലപ്പോഴും ഗുജറാത്ത് ബാറ്റർമാരെ പ്രതിരോധത്തിന് പ്രേരിപ്പിച്ചു.നാല് ഓവറിൽ വെറും 14 റൺസ് വഴങ്ങിയ ബുംറ 3 വിക്കറ്റെടുത്തു.

മുംബൈ ഇന്ത്യൻസ് നിരയിലാകട്ടെ ഇഷാൻ കിഷൻ പൂജ്യത്തിന് മടങ്ങി. . രോഹിത് നമൻ ധിർ കൂട്ടുകെട്ട് ഇന്നിങ്ങ്സിൻ്റെ തുടക്കത്തിൽ പിടിച്ചു നിന്നു. ധിർ മടങ്ങിയ ശേഷമെത്തിയ ബ്രെവിസും രോഹിതിനൊപ്പം ചേർന്ന് മികച്ച ബാറ്റിങ്ങ് പുറത്തെടുത്തു.മുൻ നായകൻ രോഹിത് ശർമ 29 പന്തിൽ നിന്ന് 43 റൺസ് നേടി ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു.4 പന്ത് മാത്രം നേരിട്ട ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 11 റൺസ് നേടി.ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ കൂറ്റനടിക്ക് ശ്രമിച്ച ഹാർദിക് ലോങ്ങ് ഓണിൽ രാഹുൽ ടെവാട്ടിയക്ക് അനായാസ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തിലക് വർമ്മയും ടിം ഡേവിഡും ഹാർദിക് പാണ്ഡ്യയുമൊക്കെ ഇടക്ക് പൊരുതി നോക്കിയെങ്കിലും ഗുജറാത്ത് ടൈറ്റൻസ് ബൌളർമാർ കളിയുടെ നിർണായക ഘട്ടത്തിൽ അക്ഷരാർത്ഥത്തിൽത്തന്നെ മുംബൈ ഇന്ത്യൻസിനെ വരിഞ്ഞു മുറുക്കുകയായിരുന്നു. സ്പെൻസർ ജോൺസണും ഉമേഷ് യാദവുമെറിഞ്ഞ അവസാന ഓവറുകളിൽ നേടിയ ഈരണ്ട് വിക്കറ്റുകളാണ് കളിയുടെ ഗതി മാറ്റിയത്.

IPL 2024 Gujarat Titans vs Mumbai Indians Highlights

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.