മെക്‌സിക്കോ: മെക്‌സിക്കോയിൽ നടന്ന ലോകകപ്പ് അമ്പെയ്ത്ത് ഫൈനലിലെ വനിതാ റികർവ് ഇനത്തിൽ ഇന്ത്യയുടെ ദീപിക കുമാരി വെള്ളി മെഡൽ നേടി. പാരീസ് ഒളിമ്പിക്‌സ് താരമായ ദീപിക ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ ലി ജിയാമാനെതിരെയാണ് തോൽവി സമ്മതിച്ചത്. ജിയാമാൻ പാരീസ് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ചൈനീസ് ടീമിന്‍റെ ഭാഗമായിരുന്നു .
ക്വാർട്ടർ ഫൈനലിൽ യാങ് സിയാവോലിക്കെതിരേ നേരിട്ടുള്ള സെറ്റുകൾക്ക് 6-0 ന് ജയം ഉറപ്പിച്ചാണ് ദീപിക തന്‍റെ പ്രകടനം ആരംഭിച്ചത്. സെമിയില്‍ ടോക്കിയോ ഒളിമ്പിക്‌സ് മിക്‌സഡ് ടീം വെങ്കല മെഡൽ ജേതാവും പാരീസിൽ വനിതാ ടീം വെങ്കല മെഡൽ ജേതാവുമായ മെക്‌സിക്കോയുടെ അലജാന്ദ്ര വലൻസിയയ്‌ക്കെതിരെ 6-4 ന് ജയിച്ചാണ് ദീപിക ഫൈനലിലേക്ക് യോഗ്യത നേടിയത്.
Deepika Kumari with 2nd Finish 👏👏.#ArcheryWorldCup pic.twitter.com/lfohdhRIzl
— HomeLander_Raj (@RajHomelander) October 21, 2024
ടൂർണമെന്‍റിൽ ഇതുവരെ അഞ്ച് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ ആറ് മെഡലുകൾ നേടിയതിന്‍റെ മികച്ച റെക്കോർഡാണ് ദീപികയുടെ പേരിലുള്ളത്. 2011, 2012, 2013, 2015, 2024 വർഷങ്ങളിൽ ടൂർണമെന്‍റിൽ റണ്ണറപ്പായിരുന്നു. 2018ൽ താരം വെങ്കല മെഡൽ നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2024ലെ ലോകകപ്പ് പരമ്പര റാങ്കിങ്ങിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ദീപിക അമ്പെയ്ത്ത് ലോകകപ്പ് ഫൈനലിലെത്തിയത്. ഷാങ്ഹായ് ലോകകപ്പിലും താരം വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. പാരീസ് ഒളിമ്പിക്‌സിൽ ഭജൻ കൗറിനും അങ്കിത ഭകതിനും ഒപ്പം വനിതകളുടെ വ്യക്തിഗത, വനിതാ ടീം ഇനങ്ങളിൽ ദീപിക പങ്കെടുത്തിരുന്നു. രണ്ട് ഇനങ്ങളിലും താരം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നു.
मेक्सिकोमध्ये झालेल्या तीरंदाजी विश्वचषक स्पर्धेत भारताच्या दीपिका कुमारीनं महिलांच्या गटात पटकावलं 🥈रौप्यपदक.#Archery #ArcheryWorldCup pic.twitter.com/amB76pTl1J
— आकाशवाणी समाचार छत्रपती संभाजीनगर (@airnews_arngbad) October 21, 2024
പുരുഷന്മാരുടെ റികർവ് വിഭാഗത്തിൽ ധീരജ് ബൊമ്മദേവര 4-2ന് മുന്നിട്ടുനിന്നെങ്കിലും ദക്ഷിണ കൊറിയയുടെ പാരീസ് ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ലീ വൂ സിയോക്കിന്‍റെ വെല്ലുവിളി ചെറുക്കാനായില്ല. താരം ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.
Also Read: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് ഋഷഭ് പന്ത് പുറത്ത്, പകരം ധ്രുവ് ജുറലിന് ഇടം ലഭിക്കും