ETV Bharat / sports

ഹാപ്പി ബര്‍ത്ത് ഡേ ചേട്ടാ! സഞ്ജുവിന്‍റെ പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യൻ ടീം- വീഡിയോ - TEAM INDIA CELEBRATES SANJU BDAY

നവംബര്‍ 11നായിരുന്നു സഞ്ജു സാംസണ്‍ തന്‍റെ 30-ാം പിറന്നാള്‍ ആഘോഷിച്ചത്.

SANJU SAMSON BIRTHDAY  INDIA VS SOUTH AFRICA  SANJU SAMSON BIRTHDAY CELEB VIDEO  സഞ്ജു സാംസണ്‍ ബര്‍ത്ത് ഡേ ആഘോഷം
Team India (X@BCCI)
author img

By ETV Bharat Kerala Team

Published : Nov 12, 2024, 6:04 PM IST

സെഞ്ചൂറിയൻ: സഞ്ജു സാംസണിന്‍റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം സെഞ്ചൂറിയനില്‍ വച്ചാണ് സഞ്ജുവിന്‍റെ ബര്‍ത്ത് ഡേ ആഘോഷിച്ചത്. താരങ്ങള്‍ക്കൊപ്പം കോച്ച് വിവിഎസ് ലക്ഷ്‌മണ്‍ ഉള്‍പ്പടെയുള്ളവരെല്ലാം ആഘോഷങ്ങളില്‍ പങ്കാളികളായി.

നവംബര്‍ 11നായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്‍റെ 30-ാം പിറന്നാള്‍. ഈ ദിവസമായിരുന്നു ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയായ സെന്‍റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ നിന്നും സെഞ്ചൂറിയനിലേക്ക് ടീം പോയത്. ബസ് യാത്രയ്‌ക്കിടെ താരങ്ങള്‍ ചേര്‍ന്ന് സഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

ടീം ഹോട്ടലില്‍ എത്തിയ ശേഷമായിരുന്നു സഞ്ജുവിന്‍റെ ബര്‍ത്ത് ഡേ കേക്ക് മുറിച്ച് ടീം അംഗങ്ങള്‍ ആഘോഷമാക്കിയത്. യാത്രയുടെയും യാത്രക്കിടയിലെ പിറന്നാള്‍ ആഘോഷത്തിന്‍റെയുമെല്ലാം വീഡിയോ ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെയാണ് നടക്കുക. ആദ്യ രണ്ട് മത്സരങ്ങലില്‍ ഇരു ടീമും ഓരോ ജയങ്ങള്‍ വീതം നേടിയിട്ടുണ്ട്. നാല് മത്സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാൻ നാളത്തെ മത്സരത്തില്‍ ഇരു ടീമിനും ജയം അനിവാര്യമാണ്.

പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു ഇന്ത്യ ജയിച്ചത്. സഞ്ജുവിന്‍റെ സെഞ്ച്വറി പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പൻ ജയമൊരുക്കിയത്. എന്നാല്‍, രണ്ടാം മത്സരത്തില്‍ സഞ്ജുവിന് റണ്‍സൊന്നും നേടാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ താരത്തിന്‍റെ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Also Read : സഞ്ജുവിന്‍റെ കഴിവാണ് അവിടെ കണ്ടത്; എനിക്ക് ക്രെഡിറ്റ് വേണ്ടെന്ന് ഗംഭീര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.