ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് ഈസ്റ്റ് ബംഗാൾ എഫ്‌സിയും എഫ്‌സി ഗോവയും തമ്മില്‍ ഏറ്റുമുട്ടും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യവിജയം തേടിയാണ് ഈസ്റ്റ് ബംഗാള്‍ ഇന്നിറങ്ങുക. തുടർച്ചയായ തോൽവികൾക്ക് ശേഷം കാണികൾക്ക് മുന്നില്‍ വിജയ ട്രാക്കിലേക്ക് മടങ്ങുകയാണ് ഈസ്റ്റ് ബംഗാൾ ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ബെംഗളൂരു എഫ്‌സിയോട് 0-1 ആണ് ടീം പരാജയപ്പെട്ടത്. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് 1-2 ന് വീണു.
അതേ സമയം ശക്തരായ എഫ്‌സി ഗോവ സീസണിലെ തങ്ങളുടെ ആദ്യ വിജയം രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ്. ആദ്യ മത്സരത്തില്‍ മുഹമ്മദൻ എസ്‌സിക്കെതിരെ 1-1 സമനിലയിലും ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ 1-2ന് ഗോവ പരാജയപ്പെട്ടു. ഈസ്റ്റ് ബംഗാളിനെതിരെ ഗോവ മുന്‍പ് എട്ടുകളികളിലാണ് ഏറ്റുമുട്ടിയത്. അഞ്ച് തവണ ഗോവ വിജയിച്ചപ്പോള്‍ ഒരു തവണ മാത്രമേ ഈസ്റ്റ് ബംഗാൾ വിജയം നേടിയുള്ളു. രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചു.
Matchday in the City of Joy! 🔥🦬 pic.twitter.com/XufLFCA0ZM
— FC Goa (@FCGoaOfficial) September 27, 2024
ഈസ്റ്റ് ബംഗാൾ എഫ്‌സി: പ്രഭ്‌സുഖൻ സിംഗ് ഗിൽ, ദേബ്ജിത് മജുംദർ, ഹിജാസി മഹർ, ലാൽചുങ്‌നുംഗ, ഗുർസിമ്രത് സിംഗ് ഗിൽ, നിഷു കുമാർ, മാർക്ക് സോതൻപുയ, മുഹമ്മദ് റാക്കിപ്, പ്രൊവത് ലക്‌രബാർ, സൗവിക് ചക്രപോട്ടി , ജീക്‌സൺ സിംഗ്, മദിഹ് തലാൽ, വിഷ്ണു പിവി, സയൻ ബാനർജി, അമൻ സികെ, തൻമയ് ദാസ്, ശ്യാമൾ ബെസ്ര, ക്ലീറ്റൺ സിൽവ, ഡിമിട്രിയോസ് ഡയമന്‍റകോസ്, ഡേവിഡ് ലാൽലൻസംഗ, നൗറെം മഹേഷ് സിംഗ്, നന്ദകുമാർ ശേഖര്‍.
Just 1️⃣ sleep away from the season's first home match! 🏠🏟️
— East Bengal FC (@eastbengal_fc) September 26, 2024
TIME TO GET THAT WIN! 💥#JoyEastBengal #ISL #EBFCFCG pic.twitter.com/HhrJY1RZuN
എഫ്‌സി ഗോവ: അർഷ്‌ദീപ് സിംഗ്, ലാറ ശർമ്മ, ലക്ഷ്മികാന്ത് കട്ടിമണി, ഹൃത്വിക് തിവാരി, സന്ദേശ് ജിംഗൻ, ഒഡെ ഒനൈന്ത്യ, മുഹമ്മദ് ഹമദ്, നിം ഡോർജി തമാംഗ്, ജയ് ഗുപ്ത, ആകാശ് സാങ്‌വാൻ, സെറിറ്റൺ ഫെർണാണ്ടസ്, ലിയാൻഡർ ഡികുഞ്ഞ, കാൾ, ദെകുൻഹ, കാൾ, എം.സി. തവോറ, റൗളിൻ ബോർഗെസ്, മുഹമ്മദ് നെമിൽ, ബ്രിസൺ ഫെർണാണ്ടസ്, ബോറിസ് സിംഗ്, ബോർജ ഹെരേര, ഡെജൻ ഡ്രാസിക്, ഇക്കർ ഗുരോത്‌ക്‌സേന, മുഹമ്മദ് യാസിർ, ഉദാന്ത സിംഗ്, അർമാൻഡോ സാദികു, ദേവേന്ദ്ര മുർഗോക്കർ.
Also Read: സൂപ്പർ ലീഗ് കേരളയില്‍ ഇന്ന് ഫോഴ്‌സ- കൊമ്പൻസ് പോരാട്ടം - Super League Kerala