ചെന്നൈ: കളിക്കളത്തിലെ രസകര നിമിഷങ്ങള്‍ക്ക് പേരുകേട്ട താരമാണ് ഋഷഭ് പന്ത്. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയുണ്ടായ പന്തിന്‍റെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ടെസ്റ്റിന്‍റെ മൂന്നാം ദിവസമായ ഇന്ന് സ്ട്രൈക്കിൽ നിൽക്കുമ്പോൾ ഫീൽഡിങ് സജ്ജമാക്കാൻ ബംഗ്ലാദേശിനെ സഹായിക്കുകയായിരുന്നു ഇടംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റര്‍ ഋഷഭ് പന്ത്.
വീഡിയോയിൽ താരം ബാറ്റിങ്ങിനായി ഗാർഡ് എടുക്കുന്നതിനിടെ തന്‍റെ ലെഗ് സൈഡിൽ ഒരു ഫീൽഡറെ ഇടൂ എന്ന് പന്ത് ബംഗ്ലാദേശ് ബൗളറോട് പറയുകയായിരുന്നു. പിന്നാലെ ഇതിനുശേഷം പന്തിന്‍റെ നിർദ്ദേശങ്ങൾ പാലിച്ച് ബൗളർക്കൊപ്പം ബംഗ്ലാദേശ് ക്യാപ്റ്റൻ നസ്മുൽ ഹുസൈൻ ഷാന്‍റോ ഫീൽഡറെ സെറ്റ് പൊസിഷനിലെത്തിച്ചു.
Always in the captain’s ear, even when it’s the opposition’s! 😂👂
— JioCinema (@JioCinema) September 21, 2024
Never change, Rishabh Pant! 🫶🏻#INDvBAN #IDFCFirstBankTestSeries #JioCinemaSports pic.twitter.com/PgEr1DyhmE
ഋഷഭ് പന്ത് ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത് 634 ദിവസങ്ങൾക്ക് ശേഷം
2022 ഡിസംബർ 30-ന് ഡൽഹിയിൽ നിന്ന് ജന്മനാടായ റൂർക്കിയിലേക്ക് പോകുന്നതിനിടെ പന്ത് ഗുരുതര റോഡപകടത്തിന് ഇരയായി. തുടർന്ന് 20 മാസത്തെ കഠിനാധ്വാനത്തിനും പുനരധിവാസ പ്രക്രിയയ്ക്കും ശേഷം പന്ത് തന്‍റെ പ്രിയപ്പെട്ട ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച തിരിച്ചുവരവ് നടത്തി. ചെന്നൈ ടെസ്റ്റിൽ സെഞ്ചുറിക്ക് അടുത്താണ് താരം.
മൂന്നാം ദിനം ഉച്ചഭക്ഷണത്തോടെ 432 റൺസിന്‍റെ ലീഡ് നേടി ഇന്ത്യ
ചെന്നൈ ടെസ്റ്റിന്‍റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം നില ഉറപ്പിച്ചു. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തിട്ടുണ്ട്. ഇതോടെ ടീം ഇന്ത്യയുടെ ആകെ ലീഡ് 432 റൺസായി. യുവ ബാറ്റര്‍മാരായ ശുഭ്മാൻ ഗിൽ (86), ഋഷഭ് പന്ത് (82) എന്നിവർ റൺസ് നേടി ക്രീസിലാണ്.
Also Read: ക്രിസ്റ്റ്യാനോ തിളങ്ങി, സൗദി പ്രോ ലീഗില്‍ അല്‍ നസറിന് ജയം - Saudi Pro League