ETV Bharat / sports

ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയ്‌ക്ക് നിരാശ; വെങ്കല മെഡൽ മത്സരത്തിൽ അങ്കിത-ധീരജ് സഖ്യത്തിനു തോൽവി - Indian Archery Team Loses

author img

By ETV Bharat Kerala Team

Published : Aug 2, 2024, 10:20 PM IST

അമേരിക്കയുടെ കോഫ്‌ഹോൾഡ് കേസി-എലിസൺ ബ്രാഡി സഖ്യത്തോട് 6-2നാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്.

PARIS 2024 OLYMPICS  PARIS OLYMPICS  ഒളിമ്പിക്‌സ് അമ്പെയ്ത്ത്  അങ്കിത ധീരജ് സഖ്യം
Dhiraj Bommadevara (AP)

പാരിസ്: അമ്പെയ്ത്തില്‍ മിക്‌സഡ് ടീമിനത്തില്‍ ഇന്ത്യയുടെ ധീരജ് ബൊമ്മദേവര-അങ്കിത ഭകത് സഖ്യത്തിന് തോല്‍വി. അമേരിക്കയുടെ കോഫ്‌ഹോൾഡ് കേസി-എലിസൺ ബ്രാഡി സഖ്യത്തോട് 6-2നാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്.

ഒളിമ്പിക്‌സ് ആർച്ചറിയിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ സഖ്യം, സെമിഫൈനലിനും പിന്നാലെയാണ് വെങ്കല മെഡൽ പോരാട്ടത്തിലും തോറ്റത്. ധീരജ് തന്‍റെ അമ്പുകളിൽ കൃത്യത പുലർത്തിയിരുന്നുവെങ്കിലും നിർണായക സന്ദർഭങ്ങളിൽ അങ്കിത പതറി.

അമ്പെയ്ത്തില്‍ ദീപിക കുമാരിയുടെയും ഭജൻ കൗറിന്‍റേയും രണ്ട് വ്യക്തിഗത ഇനം മാത്രമാണ് ഇനി ഇന്ത്യയ്ക്കുള്ളത്. ഇതില്‍ ഒരു മെഡലെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കായിക പ്രേമികള്‍. അതേസമയം പ്രീക്വാർട്ടറിൽ ഇന്തൊനീഷ്യൻ സഖ്യത്തെ 5-1നും, ക്വാർട്ടറിൽ സ്‌പാനിഷ് സഖ്യത്തെ 5-3നും തോൽപ്പിച്ചാണ് അങ്കിത-ധീരജ് സഖ്യം സെമിയിലെത്തിയത്.

Also Read: ഒളിമ്പിക്‌ ഹോക്കിയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; വിജയം 52 വര്‍ഷത്തിന് ശേഷം - Indian Hockey Team Beats Australia

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.