ETV Bharat / sports

ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ; ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തകർത്തു - അണ്ടര്‍ 19 ലോകകപ്പ്

ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. ഇന്ത്യയുടെ ജയം 2 വിക്കറ്റിന്.

Etv Bharat
India win by 2 wickets to enter U19 WC finals
author img

By ETV Bharat Kerala Team

Published : Feb 6, 2024, 10:30 PM IST

ബെനോനി : സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയുടെ ചുണക്കുട്ടന്മാർ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. 2 വിക്കറ്റിനാണ് ഇന്ത്യയുടെ നീലപ്പട ആതിഥേയരെ തോൽപ്പിച്ചത്. തുടർച്ചയായ അഞ്ചാം തവണയാണ് ഇന്ത്യ അണ്ടർ 19 ഫൈനലിൽ പ്രവേശിക്കുന്നത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ 244 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 7 പന്തുകൾ ബാക്കിനിൽക്കെ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. 95 പന്തില്‍ 96 റൺസ് അടിച്ചെടുത്ത സച്ചിന്‍ ദാസും 124 പന്തില്‍ നിന്ന് 81 റൺസ് നേടിയ ക്യാപ്റ്റന്‍ ഉദയ് സാഹറനുമാണ് ഇന്ത്യയുടെ വിജയശിൽപികൾ.

പ്രോട്ടീസിനായി ട്രിസ്‌റ്റൻ ലൂസും ക്വേന മഫകയും മൂന്ന് വിക്കറ്റ് വീതം നേടി. ഇന്ത്യക്കായി രാജ് ലിംബാനി മൂന്ന് വിക്കറ്റും മുഷീർ ഖാൻ രണ്ട് വിക്കറ്റും വീഴ്ത്തി. നമൻ തിവാരി, സൗമ്യ പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.