ETV Bharat / sports

കുല്‍ദീപിന്‍റെ ഇരട്ടപ്രഹരം, അര്‍ധസെഞ്ച്വറിയുമായി സാക്ക് ക്രാവ്‌ലി ; ധര്‍മ്മശാലയില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം - Zak Crawley

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 100-2 എന്ന നിലയില്‍

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Mar 7, 2024, 11:50 AM IST

ധര്‍മ്മശാല : ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം (India vs England 5th Test). മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 25.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് (India vs England 5th Test Day 1 Lunch Score). അര്‍ധസെഞ്ച്വറിയുമായി സാക്ക് ക്രാവ്‌ലി (61*) ആണ് ക്രീസില്‍.

ഓപ്പണര്‍ ബെൻ ഡക്കറ്റ് (Ben Duckett), മൂന്നാം നമ്പറില്‍ എത്തിയ ഒലീ പോപ്പ് (Ollie Pope) എന്നിവരുടെ വിക്കറ്റുകളാണ് അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ സെഷനില്‍ സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. കുല്‍ദീപ് യാദവാണ് (Kuldeep Yadav) രണ്ട് വിക്കറ്റും നേടിയത്.

ധര്‍മ്മശാലയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത തുടക്കമായിരുന്നു ഓപ്പണര്‍മാരായ സാക്ക് ക്രാവ്‌ലിയും ബെൻ ഡക്കറ്റും ചേര്‍ന്ന് നല്‍കിയത്. പേസര്‍മാരായ ജസ്‌പ്രീത് ബുംറയേയും (Jasprit Bumrah) മുഹമ്മദ് സിറാജിനെയും (Mohammed Siraj) ഇരുവരും കരുതലോടെ നേരിട്ടു. ആദ്യ സെഷനില്‍ ഇന്ത്യൻ പേസര്‍മാരുടെ 15 ഓവറില്‍ നിന്നും 48 റണ്‍സാണ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.

ബുംറയ്‌ക്കും സിറാജിനുമെതിരെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ശ്രദ്ധയോടെ കളിച്ച് റണ്‍സ് കണ്ടെത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ സ്‌പിന്നര്‍മാര്‍ക്ക് പന്ത് ഏല്‍പ്പിക്കുന്നത്. ധര്‍മ്മശാലയില്‍ പന്തെറിഞ്ഞ തന്‍റെ രണ്ടാം ഓവറില്‍ തന്നെ കുല്‍ദീപ് യാദവ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

18-ാം ഓവറില്‍ സ്കോര്‍ 64-ല്‍ നില്‍ക്കെയായിരുന്നു ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്‌ടപ്പെട്ടത്. 58 പന്തില്‍ 27 റണ്‍സ് നേടിയ ബെൻ ഡക്കറ്റിനെ കുല്‍ദീപ് യാദവ് ശുഭ്‌മാൻ ഗില്ലിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച സാക്ക് ക്രാവ്‌ലി, ഒലീ പോപ്പ് സഖ്യം സന്ദര്‍ശകരെ 100ല്‍ എത്തിച്ചു.

പിന്നാലെ, 26-ാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് 24 പന്തില്‍ 11 റണ്‍സ് നേടിയ പോപ്പിനെയും പുറത്താക്കി. ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റും നഷ്‌ടപ്പെട്ടതിന് പിന്നാലെ മത്സരം ലഞ്ചിന് പിരിയുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.